News

വാവാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സ്ത്രീകൾക്ക് പരിക്ക്.

കൊടുവള്ളി വാവാട് കാറിടിച്ച് അഞ്ച് സ്ത്രീകൾക്ക് ഗുരുതര പരിക്ക്. വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപത്താണ് അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്നു സ്ത്രീകളെ കാർ ഇടിക്കുകയായിരുന്നു. ഇവിടെ വിവാഹത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.കനത്ത മഴയ്ക്കിടയായിരുന്നു അപകടം. പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അതേസമയം അരീക്കോട് പത്തനാപുരത്ത് തേക്കുംചോട് പെട്രോൾ പമ്പിനു സമീപം ഓട്ടോറിക്ഷയും ദോസ്ത് പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കറ്റു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com