LOCAL NEWS

ലോകപാലിയേറ്റീവ് ദിനാചരണം നടത്തി

മുക്കം : കോഴിക്കോട് ഇനീഷിയേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (കി പ്പ് ) മുക്കം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോകപാലിയേറ്റീവ് ദിനാചരണം വിവിധ പരിപാടികളോടെ സമുചിതമായി നടത്തി. ഏരിയ വൊളന്റിയർ സംഗമം, സന്ദേശ റാലി , പ്രതിജ്ഞ, പൊതു സമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഗ്രെയ്സ് പാലിയേറ്റീവ് സെന്റർ അങ്കണത്തിൽ നിന്നും അരംഭിച്ച സന്ദേശ റാലി ടൗൺ ചുറ്റി എസ് കെ പൊറ്റെക്കാട് പാർക്കിൽ സമാപിച്ചു. ഏരിയയിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നും വൊളന്റിയേഴ്സ് പങ്കെടുത്തു.


ലിന്റോ ജോസഫ് എം എൽ എ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. കിപ്പ് മുക്കം ഏരിയ ചെയർമാൻ കെ സി ജോസഫ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ അഷറഫ്, ജോയിന്റ് സെക്രട്ടറി അബൂബക്കർ നടുക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറ വള്ളങ്ങോട്ടിൽ,
ഫാത്തിമ ഉമൈബ, സലീം വലിയ പറമ്പ്, മജീദ് പന്നിക്കോട് .റഹീം കക്കാട് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com