
താമരശ്ശേരി ചുരത്തിലെ ചിപ്പിത്തോടിൽ ചുരം ഇറങ്ങി വരികയായിരുന്നു ഓട്ടോറിക്ഷയും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റ ഓട്ടോ യാത്രക്കാരായ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം മഞ്ചേരി മങ്കര സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.അതേസമയം ചുരം എട്ടാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസ്സമുണ്ട്. വാഹനങ്ങൾ വൺവേ ആയിട്ടാണ് കടന്നുപോകുന്നത്.



