LOCAL NEWS

അൽത്താഫ് മോൻ നിര്യാതനായി

മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന ഹനീഫ- സാനിദ ദമ്പതികളുടെ മകൻ 17 വയസുകാരൻ പ്ലസ് ടു വിദ്യാർത്ഥി അൽത്താഫ് മോൻ മരണപ്പെട്ടു.മാരകമായ ലിംഫോ ബ്ലാസ്റ്റിക് ലൂക്കൂമിയ എന്ന ബ്ലഡ് കാൻസർ പിടിപെട്ട് ചികിൽത്സയിലായിരുന്നു_

കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെ ഇന്ന് (29-10-2023- ഞായറാഴ്ച) രാവിലെ ആയിരുന്നു മരണം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് മജ്ജ മാറ്റിവയ്ക്കുന്നതിനു വേണ്ടി കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ എത്തിയത്. 10 മാസങ്ങൾക്ക് മുമ്പാണ് ശരീരവേദനയും,ശരീരത്തിലെ നിറവ്യത്യാസവും മൂലം ഹോസ്പിറ്റലിൽ എത്തി രോഗം തിരിച്ചറിഞ്ഞത്. രക്തം കയറ്റിയും,കീമോ ചെയ്തുമാണ് ജീവൻ നില നിർത്തി പോന്നത്.ജീവൻ രക്ഷിക്കാൻ അടിയന്തരമായി മജ്ജ മാറ്റിവെക്കാൻ സഹോദരൻ മജ്ജ പകുത്തു നൽകാൻ തയ്യാറായി.സർജറിക്കും തുടർ ചികിത്സക്കുമായി 50 ലക്ഷത്തിനു മുകളിൽ രൂപ ആവശ്യമായി വന്നതിനാൽ ഷമീർ കുന്ദമംഗലം ചെയ്ത വീഡിയോ കണ്ട് ചികിത്സക്കാവശ്യമായ തുക കണ്ടെത്തുകയായിരുന്നു.

സാധാരണക്കാരായ കുടുംബത്തിനോ, നാട്ടുകാർക്കോ സ്വപ്നത്തിൽ പോലും സ്വരൂപിക്കാൻ സാധിക്കാൻ കഴിയാത്ത ത്ര തുകയാണ് പിരിഞ്ഞുകിട്ടിയത്.ചികിത്സയിൽ ആയിരുന്നെങ്കിലും അൽത്താഫിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മയ്യിത്ത് നിസ്കാരം 5മണിക്ക് നെല്ലിക്കപറമ്പ് ജുമാ മസ്ജിദിൽ 3മണിക്ക് ഗോതമ്പ് റോഡ് മദ്രസയിൽ കാണുവാൻ സൗകര്യം ഉണ്ടാവും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com