
തിരുവമ്പാടി :മലയോരത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ കള്ളാളി മേപ്പാടി തുരങ്കപാതയുടെ ഉദ്ഘാടനത്തിൻ്റേ പ്രചാരാണാർത്ഥം വിളംബര ജാഥ നടത്താൻ ആനക്കാംപൊയിൽ മേഖല നാട്ടുകൂട്ടം യോഗം തീരുമാനിച്ചു.
വിളംബര ജാഥ നാളെ (23-8-2025) ഉച്ചകഴിഞ്ഞ് 3.30 ന് ആനക്കാംപൊയിൽ മേലേ അങ്ങാടിയിൽ തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ്
ഫ്ലാഗ് ഓഫ് ചെയ്യും.
പ്രസ്തുത പരിപാടിയിലേക്ക്, മുത്തപ്പൻപുഴ, കരിമ്പ് ആനക്കാംപൊയിൽ പുല്ലൂരാംപാറ പ്രദേശങ്ങളിലേ ജനങ്ങളേയും, ജനപ്രതിനിധികളേയും, പങ്കാളിത്ത്വം ഉണ്ടാകും
ജാഥ ആനക്കാംപൊയിൽ മേലെ അങ്ങാടിയിൽ ആരംഭിച്ച് പുല്ലൂരാംപാറ പൊന്നാങ്കയം, പുന്നക്കൽ, കൂടരഞ്ഞി, മുക്കം, ഓമശേരി, തിരുവമ്പാടി ,കോടഞ്ചേരി നെല്ലിപ്പൊയിൽ, വഴി ആനക്കാംപൊയിൽ താഴേ അങ്ങാടിയിൽ സമാപിക്കുന്നതായിരിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.



