KOODARANCHILOCAL NEWS

കൂ​മ്പാ​റ-ക​ക്കാ​ടം​പൊ​യി​ൽ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു

കൂമ്പാറ- കക്കാടംപൊയിൽ റോഡിൽ പീടികപ്പാറയ്ക്ക് അടുത്ത് കോട്ടയം വളവിൽ റോഡിന്‍റെ വശത്തായി രൂപപ്പെട്ട കുഴി അപകട ഭീഷണി ഉയർത്തുന്നു.ഹെയർപിൻ വളവായതിനാൽ വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ ഈ കുഴിയിൽ പെടാൻ സാധ്യതകൾ ഏറെയാണ്. റോഡിന്‍റെ വശങ്ങളിൽ കാനകൾ ഇല്ലാത്തതിനാൽ മഴവെള്ളം കുത്തി ഒഴുകുകയാണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.ഇരുചക്ര വാഹനങ്ങൾക്കാണ് ഈ കുഴി ഏറ്റവും കൂടുതൽ അപകട ഭീഷണി ഉയർത്തുന്നത്.

തിരുവമ്പാടി കോഴിക്കോട് നിലമ്പൂർ ഡിപ്പോകളിൽ നിന്നും, കെഎസ്ആർടിസി ബസുകൾ ഈ വഴിയാണ് സർവീസ് നടത്തുന്നത്. ടൂറിസ്റ്റ് കേന്ദ്രമായ കക്കാടംപൊയിലേക്ക് ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയാണിത്. ഈ ഹെയർപിൻ വളവുകൾക്ക് റോഡ് നിർമിച്ച അന്നുമുതൽ സുരക്ഷാഭിത്തിയും ഇല്ല.‌ പല അപകടങ്ങളും ഇവിടെ നടന്നെങ്കിലും എല്ലാം തലനാരിഴയ്ക്ക് രക്ഷപ്പെടുകയാണ് ഉണ്ടായത്. ഈ വളവുകളിൽ സുരക്ഷാഭിത്തിയും ക്രാഷ് ബാരിയറുകളും നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

കക്കാടംപൊയിൽ കള്ളിപ്പാറ പീടികപ്പാറ ഭാഗത്തുനിന്നും നിരവധി വിദ്യാർഥികൾ യാത്ര ചെയ്യുന്ന ഏക മാർഗവും ആണിത്. അപകട ഭീഷണി ഉയർത്തുന്ന ഈ വളവിന്‍റെ അവസ്ഥയെക്കുറിച്ച് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. മലയോര ഹൈവേ ഈ ഹെയർപിൻ വളവിന്‍റെ തൊട്ടു താഴെയായി അവസാനിക്കുകയാണ്. ഈ വളവ് മുതൽ താഴേക്കക്കാട് വരെയുള്ള ഭാഗം രണ്ടുവർഷം മുമ്പ് റീ ടാറിംഗ് നടത്തിയെങ്കിലും നിർമാണത്തിലെ അപാകതയും കരാറുകാരുടെ അനാസ്ഥയും മൂലം പല ഭാഗങ്ങളിലും റോഡ് പൊളിയുവാനും തുടങ്ങിയിട്ടുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com