
തിരുവമ്പാടി: തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ ഗണിത ശാസ്ത്രത്തിലെ റിസർച്ച് ടൈപ് സിംഗിൾ പ്രൊജക്റ്റ് അവതരണത്തിൽ തിരുവമ്പാടി ഇൻഫെന്റ് ജീസസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഹിന്ന ഫാത്തിമ എ ഗ്രേഡ് നേടി.സബ് ജില്ലാ, ജില്ലാ തല മത്സരങ്ങളിൽ വിജയിച്ചാണ് ഹിന്ന സംസ്ഥാന തലത്തിലേക്കു യോഗ്യത നേടിയത്.തോട്ടത്തിൻകടവിലെ അധ്യാപകരായ നൗഷാദ്, ഫസീല ദമ്പതികളുടെ മകളാണ് ഹിന്ന ഫാത്തിമ



