News

ഒട്ടുപാൽ മോഷണം നാല് പേർ പിടിയിൽ

തിരുവമ്പാടി: കൂമ്പാറ ആനയോടും പുന്നക്കടവിലും ഒട്ടു പാൽ മോഷണം പോയ കേസിൽ നാല് പേർ അറസ്റ്റിൽ.

കൂമ്പാറ സ്വാദേശികളായ ജോബിൻ, ശിഹാബ്, ഫൈസൽ, ഷിബു എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ പതിനൊന്നാം തീയതി കൂമ്പാറ പുന്നക്കടവിലുള്ള റബർ പുരയുടെ ചുമർ തുരന്ന് 200 കിലോ വരുന്ന ഒട്ടുപാൽ മോഷ്ടിക്കുകയും ജൂലൈ 12ആം തീയതി ആനയോട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിൽ നിന്നും മുന്നൂറോളം കിലോ വരുന്ന ഒട്ടുപാൽ മോഷ്ടിച്ചതിനാണ് ഇവർ സഞ്ചരിച്ചിരുന്ന രണ്ട് ഓട്ടോറിക്ഷ സഹിതം പോലീസ് അറസ്റ്റ് ചെയ്തത്.

കൂമ്പാറ സ്വദേശി ഹനീഫ പുന്നക്കടവ് സ്വദേശി മുഹമ്മദ് കുട്ടി എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ഹാഷിം, അരവിന്ദൻ സിപിഒമാരായ അനീസ്, ഉജേഷ്, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com