KOODARANCHILOCAL NEWSNews

മരഞ്ചാട്ടി അപകടം: വഴിയാത്രക്കാരൻ മരണപ്പെട്ടു

മരഞ്ചാട്ടി : കക്കാടംപൊയിൽ ഭാഗത്തു നിന്നും മരം കയറ്റി ഇറങ്ങി വന്ന പിക്കപ്പ്‌ മരഞ്ചാട്ടി മർകസ് ഓർഫനേജ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ വഴി യാത്രക്കാരൻ മരണപ്പെട്ടു.മരഞ്ചാട്ടി കാക്കിരി മൊയ്‌ദീൻ (68) ആണ് മരണപ്പെട്ടത്.

മരഞ്ചാട്ടി മർക്കസിനു മുന്നിലാണ് അപകടം നടന്നത്. കക്കാടംപൊയിൽ ഭാഗത്തു നിന്നും മരം കയറ്റി വന്ന പിക്കപ്പ് മരഞ്ചാട്ടി മർക്കസ്സിന് മുന്നിലുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. സമീപ വാസിയായ മൊയ്‌ദീൻ പള്ളി കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്നു. വീടിന് മുന്നിൽ തന്നെയായിരുന്നു അപകടം നടന്നത്.

റോഡരുകിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. അപകടം നടന്ന ഉടനെ തന്നെ കൂമ്പാറ മഹല്ല് കമ്മിറ്റിയുടെ ആംബുലൻസ് എത്തുകയും ഉടൻ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മയ്യിത്ത് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com