
കൂടരഞ്ഞി:മരഞ്ചാട്ടിയിൽ ഇന്നലെ മരം കയറ്റി വന്ന പിക്ക്അപ്പ് തട്ടി മരിച്ച മരഞ്ചാട്ടി കാക്കിരി മൊയ്‌ദീൻ്റെ (68) മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് മരഞ്ചാട്ടി ജുമാ മസ്ജിദിൽ നടക്കും.
ഇന്നലെ വൈകിട്ട് മരഞ്ചാട്ടി മർക്കസ് യത്തീംഖാനക്ക് മുൻവശമാണ് കക്കാടംപൊയിൽ നിന്നും മരം കയറ്റിവന്ന പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം നടന്നത്.സമീപവാസിയായ മൊയ്‌ദീൻ പള്ളി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു. വീടിന് സമീപത്തു തന്നെയായിരുന്നു അപകടം നടന്നത്. റോഡരുകിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്.ആമിനയാണ് മൊയ്തീന്റെ ഭാര്യ. മക്കൾ: ജമീല, നസിയ, ഫൗസിയ, മുഹമ്മദലി. മരുമക്കൾ: സുബൈർ, അഹമ്മദ്, ജുമാന, പരേതനായ അഷ്റഫ്.



