LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി പള്ളി തിരുനാൾ :പ്ര​ദ​ക്ഷി​ണവും ആകാശ വിസ്മയവും ഇന്ന്

തിരുവമ്പാടി: തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യി​ൽ ബുധനാഴ്ച ആരംഭിച്ച ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ​യും പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാൾ ഇന്ന് രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഫാ. ​ജോ​സ​ഫ് പൊ​ടി മ​റ്റ​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ഒ​ൻപ​തി​ന് വ​യോ​ജ​ന സം​ഗ​മവും, വി​ശു​ദ്ധ കു​ർ​ബാ​നയും നടന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, ല​ദീ​ഞ്ഞ് എ​ന്നി​വ​ക്ക് ഫാ. ​മാ​ത്യു തൂ​മു​ള്ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

6.30 ന് ​ടൗ​ൺ ചു​റ്റി, വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വ​ർ​ണ​ശ​ബ​ള​മാ​യ പ്ര​ദ​ക്ഷി​ണം, എ​ട്ടി​ന് വാ​ദ്യ​മേ​ള​ങ്ങ​ൾ, 8.30 ന് ​ആ​കാ​ശ​വി​സ്മ​യം എ​ന്നി​വ ന​ട​ക്കും. ഇന്നലെ വൈകിട്ട് ആറ് മുതൽ 10 മണി വരെ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ നടന്നു.

നാളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഫാ. ​ജോ​സ​ഫ് വി​ല​ങ്ങു​പാ​റ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, ല​ദീ​ഞ്ഞ് എ​ന്നി​വ​ക്ക് ഫാ. ​ടോ​മി ക​ള​ത്തൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11.30ന് ​ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, ഊ​ട്ടു നേ​ർ​ച്ച എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com