
മുക്കം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം ഏരിയ കണ്‍വൻഷൻ വ്യാപാരി മന്ദിരത്തില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സൂര്യ അബ്ദുള്‍ ഗഫൂർ കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് കെ.ടി. നളേശൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. റഫീഖ്, കെ.പി. മുഹമ്മദ്, ചെമ്പറ്റ ബാബു, റഫീഖ് വാവാച്ചി, യു.കെ. ശശിധരൻ, കെ.സി. നൗഷാദ് എന്നിവർ പ്രസംഗിച്ചു. പുതിയ ഏരിയ ഭാരാവാഹികളായി കെ.ടി. നളേശൻ (പ്രസിഡന്‍റ്), കെ.വി. നൗഷാദ് (സെക്രട്ടറി), വി രാജഗോപാലൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



