KODIYATHOORLOCAL NEWSNews

എസ് സി കുടുംബങ്ങൾക്കുള്ള കുടിവെള്ള ടാങ്ക് വിതരണം ചെയ്തു.

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി കുടുംബങ്ങൾക്കുള്ള കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദിവ്യ ഷിബു വിതരണ ഉദ്ഘാടനം നിർവഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബാബു പോലുക്കുന്നത്ത്, മറിയംകുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറത്ത്, മെമ്പർമാരായ വി ഷംലൂലത്ത്, രതീഷ് കളകുടിക്കുന്നത്ത്, കരിം പഴങ്കൾ, കോമളം തോണിച്ചാൽ, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുൽ ഗഫൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മൂന്നു ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com