KODANECHERYLOCAL NEWSNewsTHIRUVAMBADY

വീണ്ടും പുലിയുടെ സാന്നിധ്യം: പ്രദേശവാസികൾ ജാഗ്രത പാലിക്കണം

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടപ്പംചാലിൽ പുലിയുടെ സാന്നിധ്യം വീണ്ടും സിസിടിവിയിൽ ലഭ്യമായതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തേണ്ടതാണെന്ന് അറിയിക്കുന്നു.

പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. നാളെത്തന്നെ പുലിയെ പിടിക്കുന്നതിനു കൂട് സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ കളക്ടർ, ദുരന്തനിവാരണ ചാർജുള്ള ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ, DFO എന്നിവരുമായി സംസാരിക്കുകയും നടപടികൾ സ്വീകരിച്ചും വരുന്നു എന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അറിയിച്ചു.

സ്ഥലത്ത് ഫോറസ്റ്റിന്റെ ആർ ആർ ടി ടീം അംഗങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകാതെ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു. മേൽ പ്രദേശത്ത് രാത്രി യാത്രകൾ പരമാവധി ഒഴിവാക്കേണ്ടതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com