
ഫയൽ ചിത്രം
തിരുവമ്പാടി:തിരുവമ്പാടി ചർച്ച് റോഡിലെ ബസ്റ്റാൻഡ് കവാടം മുതൽ പള്ളിക്കുന്ന് വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തോന്നിയത് പോലെയായി.കൈതപ്പൊയിൽ- അഗസ്ത്യൻമുഴി റോഡ് നവീകരണം പൂർത്തിയായപ്പോൾ അന്യസംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ ഏറെ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്.ഒരു ഭാഗം മാത്രമായിരുന്ന പാർക്കിംഗ് ഇപ്പോൾ ഇരു വശങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ജൽജീവൻ പദ്ധതിക്ക് വേണ്ടി കുഴിയെടുത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ടായിരിക്കുന്ന അവസ്ഥയാണ്.
ഇന്ന്(തിങ്കൾ) ഉച്ചയ്ക്ക് 12 മണി മുതൽ മണിക്കൂറോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. പരീക്ഷകാലമായതിനാൽ സ്കൂളുകളിലേക്ക് വരുന്ന രക്ഷിതാക്കളുടെ വാഹനങ്ങൾ ഏറെ നേരത്തെ തടസ്സത്തിനെടുവിലാണ് സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നത്.ഇതിനൊരു ശാശ്വത പരിഹാരം വേണമെന്നും പഞ്ചായത്ത്, പോലീസ് അധികാരികൾ വേണ്ടവിധം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



