
കോഴിക്കോട് : ജോളി മുഖ്യപ്രതിയായ കൂടത്തായി കൊലപാതക പരമ്പരക്കേസിന്റെ വിചാരണ എരഞ്ഞിപ്പാലത്തെ മാറാട് കോടതി(സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി)യിലേക്ക് മാറ്റി. പ്രിൻസിപ്പൽ സെഷൻസ് കോടതിയായിരുന്നു ഇതുവരെ കേസ് പരിഗണിച്ചിരുന്നത്. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ കോടതി മാറ്റിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.
അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി ഇ. സുബാഷിനെക്കൂടി നിയമിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റിലാണ് കേസിന്റെ വിചാരണനടപടികൾ തുടങ്ങിയത്. പക്ഷേ, കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനുമുമ്പുള്ള വാദംകേൾക്കലുൾപ്പെടെയുള്ള പ്രാഥമിക നടപടികൾ ഇനിയും ബാക്കിയുണ്ട്.
പ്രതിഭാഗം ഓരോ കേസിലും ഹർജികൾ നൽകിയതോടെ വിചാരണനടപടികൾ നീണ്ടുപോവുകയായിരുന്നു.
ആദ്യഭർത്താവ് റോയ് തോമസ് ഉൾപ്പെടെ ആറുപേരെ ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതിൽ റോയ് തോമസിന്റെയും, ജോളിയുടെ രണ്ടാമത്തെ ഭർത്താവിന്റെ ആദ്യ ഭാര്യ സിലിയുടെയും മരണകാരണം സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മറ്റ് നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങൾകൂടെ വിശദപരിശോധനയ്ക്ക് ഹൈദരാബാദിലെ കേന്ദ്ര ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.2020 ജനുവരി 25-നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
ജൂവലറി ജീവനക്കാരനായ മഞ്ചാടിയിൽ എം.എസ്. മാത്യു, സ്വർണപ്പണിക്കാരനായ പ്രജികുമാർ എന്നിവരാണ് മറ്റുപ്രതികൾ. ജോളി കോഴിക്കോട് ജില്ലാ ജയിലിൽ ആത്മഹത്യാശ്രമം നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെടുള്ള ഹർജിയുൾപ്പെടെ അടുത്തമാസം 10-ന് മാറാട് കോടതി പരിഗണിക്കും.
േപ്രാസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് േപ്രാസിക്യൂട്ടർ കെ. ഉണ്ണികൃഷ്ണൻ ഹാജരായി



