
കൂടരഞ്ഞി: കൂമ്പാറ കക്കാടംപൊയിൽ റോഡിലെ ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം.കക്കാടംപൊയിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച KA 21P6824 എന്ന മാരുതി ഈക്കോ വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു ബാരിക്കേടിൽ തട്ടിയാണ് അപകടം സംഭവിച്ചത്.കുട്ടികൾക്കടക്കം പരിക്കേറ്റുള്ളതായാണ് വിവരം ഇവരെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ആംബുലൻസിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



