LOCAL NEWSPUTHUPPADY

താമരശ്ശേരി ചുരത്തിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

അടിവാരം:ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.മാർത്തോമ്മാ സഭാ സുവിശേഷകൻ നെല്ലിപ്പൊയിൽ സ്വദേശി മണ്ണാറോട്ട് എം എം എബ്രഹാം (68) ആണ് മരിച്ചത്.ഇന്ന് (ചൊവ്വ) രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ലത്തീഫ് പാലക്കുന്നൻ,സമറുദ്ദീൻ താമരശ്ശേരി എന്നിവർ ചേർന്നാണ് പരുക്കേറ്റയാളെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.സംസ്കാരം പുലിക്കയം ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ പിന്നീട് നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com