LOCAL NEWS

ജില്ലയിൽ വേനൽ ചൂടിൽ സൂര്യാഘാതമേറ്റ് 26 പശുക്കൾക്കും മൂന്ന് എരുമകൾക്കും ജീവൻ നഷ്ടമായി

കോഴിക്കോട് : കത്തുന്ന വേനൽച്ചൂടിൽ സൂര്യാഘാതമേറ്റ് ജില്ലയിൽ 26 പശുക്കൾക്കും മൂന്ന് എരുമകൾക്കും ജീവൻ നഷ്ടമായതായി ജില്ലാ മൃഗസംരക്ഷണവകുപ്പ്. ജനുവരി മുതലുള്ള കണക്കാണിതെങ്കിലും ചൂടുകൂടിയ മാർച്ച്‌, ഏപ്രിൽ മാസങ്ങളിലാണ് ഭൂരിഭാഗം പശുകൾക്കും ജീവൻ നഷ്ടപ്പെട്ടത്. ജില്ലയിലെ 18 ഗ്രാമപ്പഞ്ചായത്തുകളിൽ പശുക്കൾ ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ടുചെയ്തിട്ടുണ്ട്. ജീവൻ നഷ്ടപ്പെട്ട പശുക്കളിൽ കറവയുള്ളവയും ഉൾപ്പെടുന്നു.വെള്ളിയാഴ്ച മന്ത്രി ജെ. ചിഞ്ചുറാണി വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിൽ സൂര്യാഘാതമേറ്റ് ജീവൻ നഷ്ടപ്പെട്ട പശു ഒന്നിന് 16,400 രൂപ സഹായധനം നൽകാൻ തീരുമാനിച്ചിരുന്നു. സൂര്യഘാതമേറ്റ് പശു ജീവൻ നഷ്ടപ്പെട്ടാൽ സമീപത്തെ മൃഗാശുപത്രിയിൽ വിവരമറിയിക്കുകയും പോസ്റ്റ്‌മോർട്ടം നടത്തുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ജീവൻ നഷ്ടപ്പെട്ട പശുവിന്റെ ഫോട്ടോയുമടങ്ങിയ അപേക്ഷയാണ് കർഷകർ സഹായധനത്തിനായി സമർപ്പിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com