
കോടഞ്ചേരി: വേളംകോട് പാറശ്ശേരിയിൽ ഏലിയാസിന്റെ വീടിന് ഇന്നു വൈകിട്ടുണ്ടായ ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചു. മിന്നലിനെ തുടർന്ന് പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ ആശുപത്രിയിൽ ചികിത്സ തേടി. കോൺക്രീറ്റ് വീടിന്റെ പല ഭാഗത്തും വിള്ളൽ വീഴുകയും വയറിങ് കത്തി നശിക്കുകയും ചെയ്തു.
പ്രദേശത്തെ ബെന്നി പാറശ്ശേരി, മത്തായി കൂമുള്ളിൽ, ബെന്നി കൂമുള്ളിൽ, തമ്പി കൊല്ലം കുടിയിൽ എന്നിവരുടെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കും ശക്തമായി ഇടിമിന്നലിനെ തുടർന്ന് കേടുപാടുണ്ടായി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്,വേളങ്കോട് പള്ളി വികാരി ഫാദർ സിജോ,വാർഡ് മെമ്പർ സിബി ചിരണ്ടായത്ത് എന്നിവർ പ്രദേശം സന്ദർശിച്ചു.



