CAREERS
പ്ലസ് വൺ അപേക്ഷ സമർപ്പിക്കാൻ വരുമാനം, ജാതി, തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ആവിശ്യമില്ല

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയിൽ നേറ്റിവിറ്റി,ജാതി വരുമാന സർട്ടിഫിക്കറ്റുകൾക്ക് ധാരാളം അപേക്ഷകൾ അക്ഷയകേന്ദ്രങ്ങൾ മുഖേന വില്ലേജ് ആഫീസുകളിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മതിയാകുന്നതാണ്. എസ്സ് സി / എസ്സ് എസ്ടി /ഒ.ഇ.സി വിദ്യാർത്ഥികൾ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ആഫീസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളുന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.



