LOCAL NEWSTHIRUVAMBADY

തിരുവമ്പാടിയിൽ ശുചിത്വോത്സവം മേയ് 18,19 തിയ്യതികളിൽ

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയ്ൻ ശുചിത്വോത്സവം 2024 മേയ് 18,19 തിയ്യതികളിൽ നടക്കും ഗ്രാമ പഞ്ചായത്തിലെ പതിനേഴ് വാർഡുകളിലും വീടുകളിലും, സ്ഥാപനങ്ങളിലും ശുചീകരണം നടക്കും. ശുചീകരണ പ്രവർത്തനത്തിന് കുടുംബശ്രീ പ്രവർത്തകർ , സാമൂഹ്യ-രാഷ്ട്രീയ- സന്നദ്ധ – യുവജന സംഘടനകൾ പങ്കാളികളാവും. വാർഡുകളിലെ വീടുകളിൽ നടക്കുന്ന ശുചികരണ പ്രവർത്തനത്തിനു മുമ്പും ശേഷവുമുള്ള ഫോട്ടോ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. മേയ് 18 ന് ഗ്രാമത്തിലെ അങ്ങാടികളും , പൊതുയിടങ്ങളും ജനകീയ പങ്കാളിത്തത്തോടെ ശുചീകരിക്കും. ജനപ്രതിനിധികൾ, വ്യാപാരികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക- യുവജന സംഘടനകൾ – ആരോഗ്യ പ്രവർത്തകർ , ഹരിത കർമ്മസേന, ആശ വർക്കർമാർ തുടങ്ങിയവർ ശുചിത്വോത്സവത്തിൻ്റെ ഭാഗമായുള്ള ശുചീകരണ ക്യാമ്പയ്ന് നേതൃത്വം നൽകും .ഗ്രാമത്തെ മാലിന്യമുക്തമാക്കാനും പകർച്ചാവ്യാധികളെ തടയാനുമുള്ള പ്രവർത്തനത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസണും, മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ വി യും അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com