
നവോത്ഥാനം…രാവിലെ, കട തുറന്നു, കാപ്പി റെഡിയായി കൊണ്ടിരിക്കുന്നു..കട തുറന്ന ഉടനെ, പാത്രം അടുപ്പത്തു വെച്ച്, ഒരു കപ്പ് വെള്ളം ഒഴിച്ച് സ്റ്റൗ കത്തിക്കും.. നൽപ്പത്തിയഞ്ച് കാപ്പിയോളം കൊള്ളുന്ന ഒരു പാത്രത്തിൽ അതിനാവശ്യമായ പാലും പഞ്ചസാരയും കാപ്പിപ്പൊടിയും മിക്സ് ചെയ്ത് ഇളക്കിക്കൊണ്ടിരിക്കും… പാത്രത്തിലേ കാപ്പി തിളക്കുന്നതിന് മുമ്പ് വരുന്ന കസ്റ്റമർക്ക്, ചൂടായിക്കൊണ്ടിരിക്കുന്ന കാപ്പിയിൽ നിന്നെടുത്ത് മറ്റൊരു സ്റ്റൗവിൽ തിളപ്പിച്ച് കൊടുക്കും..
ഒരു സുന്ദരിയായ യുവതി, കാപ്പി കൊടുത്തു, കൂടെ ചൂടുള്ള ഒരു പഴം പൊരിയും…” ബസ് വന്നാൽ, പൈസ തരാൻ സമയമുണ്ടാകില്ല, ഞാൻ ഓടും” എന്നും പറഞ്ഞ് എന്റെ പൈസ 24 രൂപ തന്നു..”ബസ്സിന്റെ കാര്യത്തിൽ സിസ്റ്റർ പേടിക്കേണ്ട, ബസ് വരാൻ 10 മിനിറ്റ് കൂടിയുണ്ട്, എങ്ങോട്ടാ പോകുന്നത്? “.. ഞാൻ ചോദിച്ചു..”സമയമെത്രയായി ചേട്ടായി “..ഞാൻ സമയം പറഞ്ഞു.”മെഡിക്കൽ കോളേജിൽ നേഴ്സ് ആണ്, ഒരാഴ്ചയായിട്ടേ ഉള്ളൂ ജോയിൻ ചെയ്തിട്ട്, റ
കടയിൽ ആദ്യമായിട്ടാണ്.”.. അവൾ പറഞ്ഞു കൊണ്ടിരിക്കെ ഞാൻ ചോദിച്ചു..”മെഡിക്കൽ കോളേജിലെ പെർമനന്റ് സ്റ്റാഫാണോ?”.. “അല്ല, അതിന് പിഎസ്‌സി എഴുതണം”..”ഇപ്പോൾ പിഎസ്‌സി എഴുതി ഒരു ജോലി കിട്ടുക എന്നുവച്ചാൽ, ലോട്ടറി ടിക്കറ്റ് എടുക്കുന്നത് പോലെയാണ്, അഭ്യസ്ത വിദ്യരായ ആളുകളെക്കൊണ്ട് തിങ്ങി നിറഞ്ഞ നമ്മുടെ നാട്ടിൽ, പിഎസ്‌സിക്ക് വേണ്ടി മാത്രം കാത്തിരിക്കുക എന്നുവച്ചാൽ ബുദ്ധി ശൂന്യമായ ഒരു നടപടിയാണ്”ഞാൻ പറഞ്ഞു..”അറിയാം, ബിഎസ്സി നേഴ്സിങ് പാസായ ഉടനെയായിരുന്നു എന്റെ വിവാഹം,. വിവാഹം കഴിഞ്ഞ് രണ്ടുമാസമായപ്പോഴേക്കും ഞാൻ ഗർഭിണിയായി, ആദ്യത്തെ കുട്ടിയെ പ്രസവിച്ചു,
ആ കുട്ടിക്ക് ഒന്നര വയസ്സായപ്പോഴേക്കും അടുത്ത കുട്ടിയെയും പ്രസവിച്ചു. മൂന്നര വയസ്സായ മൂത്ത കുട്ടിയെ ഭർത്താവിന്റെ വീട്ടിലും രണ്ടു വയസ്സായ ഇളയ കുട്ടിയെ എന്റെ വീട്ടിലും ആക്കിയിട്ടാണ് ഞാനീ ജോലിക്ക് പോകുന്നത്”.. അവളുടെ ആ തുറന്നു പറച്ചിലിൽ ഞാൻ ജിജ്ഞാസുവായി..”ശ്രമിക്കുക, വിജയപരാജയങ്ങളുടെ മാനദണ്ഡം നിശ്ചയിക്കുന്നതിന്റെ ആദ്യപടിയാണ് ശ്രമം.. ശ്രമം കൊണ്ട് മാത്രം ആരും വിജയിക്കുന്നില്ല, പക്ഷേ ശ്രമിക്കാതെ ഇതുവരെ ആരും വിജയിച്ചിട്ടുമില്ല”. ഇങ്ങനെ പറഞ്ഞ് അവൾ വീണ്ടും എന്നെ അത്ഭുതപ്പെടുത്തി..”Yah, ഞാൻ ഇംഗ്ലീഷിൽ തുടർന്നു “There is no substitute for hard work”..” Yes, of course”.. അവൾ മറുപടിയും പറഞ്ഞു.. ഞാനെന്റെ മക്കളോട് പലതും പറയുന്നതിന്റെ കൂടെ എപ്പോഴും പറയാറുണ്ട്. “നിങ്ങൾ ഒരു കംഫോർട്ട് സ്റ്റേജിൽ മാത്രം നിങ്ങളുടെ ജീവിതം ജീവിച്ച് തീർക്കുന്നതിലും,മഹത്തരമാണ് ശ്രമിച്ച് പരാജയപ്പെടുന്നത്””എന്ന്..അതുതന്നെയല്ലേ അവൾ ഇപ്പോൾ എന്നോട് പറഞ്ഞത്..വളരെ കുറഞ്ഞ മിനിറ്റുകൾ കൊണ്ട്, അവളുടെ ജീവിത പശ്ചാത്തലം, ചിന്തകൾ, ആഗ്രഹങ്ങൾ, കാഴ്ചപ്പാട് ,ലക്ഷ്യം മുന്നിൽ കണ്ടുള്ള പരിശ്രമം എല്ലാം വിവരിച്ച അവളെ, ഞാൻ പൂർണാർത്ഥത്തിൽ മനസ്സിലാക്കി കഴിഞ്ഞിരുന്നു..ഞാൻ പറയാൻ തുടങ്ങി
“എന്റെ പേര്, സിദ്ദിഖ്.”… ഞാൻ മുഴുവനാക്കുന്നതിനു മുമ്പ് അവളുടെ ബസ് വന്നു.. അതിരാവിലെ ആയതുകൊണ്ട് സ്റ്റാൻഡിൽ കയറാതെ ആ ബസ് എന്റെ കടയുടെ മുമ്പിലാണ് നിർത്താറ്..ബസ്സിലേക്ക് പോകുന്ന തിടുക്കത്തിൽ അവൾ പറഞ്ഞു.”sorry ഇക്ക, ഞാൻ ചേട്ടാന്ന് എന്ന് വിളിച്ചത് ഇക്കാക്ക് ബുദ്ധിമുട്ടായോ” എനിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനുമുമ്പ് അവൾ ബസ്സിൽ കയറാനായി ഓടി..അവൾ വന്നപ്പോൾ മുതലേ, “കാപ്പിയായോ ചേട്ടായി, ചേട്ടായി അഞ്ചരയ്ക്ക് മുമ്പ് ബസ് ഉണ്ടോ, സമയമെത്രയായി ചേട്ടായി “എന്നിങ്ങനെ പല ആവർത്തി ചേട്ടായി എന്ന് വിളിച്ചിട്ടുണ്ട്.. എന്റെ പേരും, ഇക്കാന്നും ചേട്ടായീന്നും ഏട്ടാന്നും അളിയാന്നും പട്ടേന്നും വളരെ അടുത്ത ചില സുഹൃത്തുക്കൾ ചില തെറി വാക്കുകളും, എന്നെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കാറുണ്ട്..ഇതിൽ ഏതെങ്കിലും ഒന്ന് മറ്റൊന്നിനേക്കാൾ മോശമാണെന്നോ നല്ലതാണെന്നോ ഒരു നിമിഷം പോലും എനിക്ക് തോന്നിയിരുന്നില്ല. അതുകൊണ്ടുതന്നെ അവളുടെ “ചേട്ടായി ചേട്ടായി” വിളി എന്നിൽ ഒരു ഭാവഭേദവും വരുത്തിയിരുന്നില്ല..
എന്നിട്ടും”sorry ഇക്കാ, ഞാൻ “ചേട്ടായീന്ന്” വിളിച്ചത് ഇക്കാക്ക് വിഷമമായോ” എന്ന അവളുടെ ക്ഷമാപണം, എന്നെ വല്ലാതെ അസ്വസ്ഥനാക്കി..ഞാൻ ചെറുതായി ഇല്ലാണ്ടാവുന്നതുപോലെ തോന്നി..കോഴ്സ് കമ്പ്ലീറ്റാവുന്നതിന് മുമ്പുള്ള കല്യാണം, തുടരെത്തുടരെ രണ്ടു കുട്ടികൾ, ചങ്ക് പറിക്കുന്ന വേദനയോടെ, തന്റെ രണ്ട് കുട്ടികളെയും രണ്ടിടത്താക്കി ജോലിക്ക് പോകുന്നതും, പി എസ് സി എഴുതാനുള്ള അവളുടെ തീവ്രശ്രമവും, അവളെ ശരാശരിയിലും എത്രയോ ഉയർന്ന നിലവാരത്തിൽ ജീവിക്കുന്ന ഒരു മനുഷ്യനായി മാറ്റിയിരുന്നു. അല്ലെങ്കിൽ മാറ്റിക്കൊണ്ടിരിക്കുന്നു..ആദ്യതിയാളുകളുടെ സാമീപ്യം, സൗഹൃദം ആരാണ് ആഗ്രഹിക്കാത്തത്, ഞാനും ആഗ്രഹിച്ചു. അതിന്റെ തുടക്കമെന്നോണമാuയിരുന്നു, “എന്റെ പേര് സിദ്ദിഖ്, ഫേസ്ബുക്ക് ഐ ഡി സിദ്ദിഖ് പട്ട, സിസ്റ്റർ ഫേസ്ബുക്കിൽ ഉണ്ടോ” ഒരു റിക്വസ്റ്റ് അയക്കുമോ, ഞാനൊരു റിക്വസ്റ്റ് അയച്ചോട്ടെ,……
.”അങ്ങിനെ എന്തെങ്കിലുമൊക്കെ പറഞ്ഞ്,എന്റെ ഫേസ്ബുക്ക് ഫ്രെണ്ട് ആക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം… നിർഭാഗ്യവശാൽ ഞാൻ “എന്റെ പേര് സിദ്ദിഖ് ” എന്ന് പറഞ്ഞതോടൊപ്പം അവളുടെ ബസ് വരികയും, എന്നെ “ചേട്ടായി “എന്ന് വിളിച്ചതിന് ക്ഷമാപണം നടത്തി അവളാ ബസ്സിൽ കയറി പോകുകയും ചെയ്തു..എന്റെ ഉദ്ദേശം മനസ്സിലാക്കാതെയാണെങ്കിലും,എല്ലാം മതമയമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു “ഇക്കാ”നെ “ചേട്ടായീ”ന്ന് വിളിച്ചത്, അയാൾക്ക് ഇഷ്ടമായില്ല, ബുദ്ധിമുട്ടായി, അയാൾ ഏത് ലോകത്താണ് ജീവിക്കുന്നത്, എന്നൊക്കെയല്ലേ അവൾ ആ ക്ഷമാപണത്തിലൂടെ പറയാതെ പറഞ്ഞത്..അവളുടെ ആ ചിന്ത, പുരോഗമന ചിന്ത എന്നെ വീണ്ടും അത്ഭുതപ്പെടുത്തി..
Sidhique Patta.. NB: മാസങ്ങൾക്ക് ശേഷം ഞങ്ങളിപ്പോൾ നല്ല സുഹൃത്തുക്കളാണ്..



