Uncategorized

തുരങ്കപാത നിർമാണം തകർന്ന റോഡുകളും കെഎസ്ഇബി ലൈനുകളും പുനർനിർമ്മിക്കും

മറിപ്പുഴ കള്ളാടി മേപ്പാടി തുരങ്കപാതയുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തികൾ നടത്തിയപ്പോൾ ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉള്ള റോഡുകളും കലുങ്കുകളും പുനർ നിർമ്മിക്കുമെന്ന് കരാർ കമ്പനി പഞ്ചായത്ത് റോഡിൽ സ്ഥാപിച്ച താൽക്കാലിക താമസ സൗകര്യങ്ങൾ പൊളിച്ചുമാറ്റുമെന്നും കെഎസ്ഇബി ലൈനുകളും മറ്റും തകർന്നത് കരാർ കമ്പനി കരാർ കാലാവധിക്കുള്ളിൽ പുനർ നിർമ്മിച്ചു നൽകുമെന്നും കോടഞ്ചേരി ഗ്രാമപഞ്ചായത്തുമായി വ്യക്തമായ ഉടമ്പടി ഉണ്ടാക്കുമെന്നും തൊഴിലാളികളുടെ പാർപ്പിട സമുച്ചയവും ശൗചാലയങ്ങളും നിയമപ്രകാരമേ നടത്താനെ ഗ്രാമപഞ്ചായത്ത് അനുവദിക്കുകയുള്ളൂവെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പദ്ധതി പ്രദേശം സന്ദർശിച്ച് തുരങ്ക പാത പദ്ധതിയുടെ അവലോകം വിലയിരുത്തി.

പദ്ധതി പൂർത്തിയാകുമ്പോൾ കരാർ കമ്പനിയുടെ നിർമ്മാണ പ്രവർത്തികൾക്കുവേണ്ടി ഭൂമിയും കലിങ്കുകളും പാലങ്ങളും പുഴയും ഏറ്റെടുത്ത ഭാഗത്ത് പൂർവ്വസ്ഥയിലാക്കി മാറ്റുമെന്നും തുരങ്കപാതയ്ക്ക് വേണ്ടി നിർമ്മിച്ച റോഡുകളും പാലങ്ങളും പൊതു ജനങ്ങൾക്ക് വേണ്ടി കൈമാറും എന്നും ഗ്രാമപഞ്ചായത്ത് വിശദമായി അവലോകനം നടത്തി പദ്ധതി പൂർത്തിയാക്കാൻ അനുവദിക്കുകയുള്ളൂ എന്നും കരാർ കമ്പനി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഗ്രാമപഞ്ചായത്ത് അന്നക്കുട്ടി ദേവസ്യ പ്രസിഡണ്ട് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന് ഒപ്പം കോടഞ്ചേരി പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മനോജ് വാഴേപ്പറമ്പിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശിവദാസൻ താഴെ പാലാട്ട്,റോയി കുന്നപ്പള്ളി, ബാബുപട്ടരാട് പ്രദേശവാസികളായ എബ്രഹാം കുളവട്ടത്ത്, തങ്കച്ചൻ പുതുപ്പള്ളി, വിൽസൺ മാളിയേക്കൽ, സണ്ണി ചക്കിട്ടമുറി, ഷാജു പുതുപ്പള്ളി, ബെന്നി പുതുപ്പള്ളി, റോബിൻ അഴകത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com