
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ 2024 – 25 സാമ്പത്തിക വർഷം കെ.എസ്.എ.സി.സി (കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി) കശുമാവ് ഗ്രാഫ്റ്റുകൾ വിവിധ സ്‌കീമുകൾ വഴി കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. അധികം പൊക്കം വയ്ക്കാത്ത, പടരാത്ത, നിയന്ത്രിച്ച് വളർത്താവുന്ന, 3 വർഷം കൊണ്ട് കായ്ക്കുന്ന അത്യുൽപ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകളാണ് വിതരണം ചെയ്യുന്നത്. പഞ്ചായത്തിൻ്റെ അധീനതയിലുള്ള തരിശിടങ്ങളും, പാഴ്‌ഭൂമികളും കശുമാവ് കൃഷിയ്ക്കായി ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ കർഷകർക്കും വിവിധ സ്ഥാപനങ്ങൾക്കും, സ്‌കൂൾ- കോളേജ്, അഗ്രി ക്ലബുകൾ എന്നിവർക്കും കശുമാവ് തൈകൾ ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
☎ 8606786303
ആഷിഖ്. വി
(ഫീൽഡ് അസിസ്റ്റൻ്റ് കോഴിക്കോട്)
Nb : മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അപേക്ഷ ഫോറം ഇപ്പോൾ തിരുവമ്പാടി പുല്ലൂരംപാറ പള്ളിപ്പടിയിൽ പ്രവർത്തിക്കുന്ന കൃഷിഭവനിൽ ലഭ്യമാണ്



