
കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ കോലോത്തും കടവ് കുഴിയങ്കര ഹംസയും കുടുംബവും മുസ്ലിം ലീഗിലേക്ക്. ഇന്നലെ ചേർന്ന പതിനാലാം വാർഡ് കൺവെൻഷനിൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി കെ കാസിം ഷാൾ ഇട്ട് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. അഴിമതിയുടെയും സ്വജനപക്ഷപാതതിന്റെയും ഈറ്റില്ലമായി കമ്മ്യൂണിസ്റ്റുമാർക്സിസ്റ്റ് പാർട്ടി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ ഐ അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്
സി കെ കാസിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് അൽഖാസിമി മുഖ്യ പ്രഭാഷണം നടത്തി. കബീർ കരിക്കം പറമ്പിൽ, മുജീബ് കാട്ടിലക്കണ്ടി, അലവി പള്ളിയാലി, കാദർ ചെറിയടത്ത്, ശരീഫ് കീഴോട്ടിൽ, ഹംസ കുഴിയങ്ങര,ഷാഹിർ നൈനു കുന്നേൽ, അഷ്റഫ് കീഴോട്ടിൽ, സൈതു മുഹമ്മദ് കൊട്ടാരത്തിൽ, മുഹമ്മദാലി തീരത്ത്, മൻസൂർ കാട്ടിലക്കണ്ടി, മുസ്തഫ കീഴോട്ടിൽ, ഷൗക്കത്തലി തീരത്ത്,എന്നിവർ സംസാരിച്ചു.



