
ഓമശ്ശേരി:മൂന്നര വയസ് പ്രായമുള്ള കുട്ടി വെള്ളക്കെട്ടിൽ വീണ് മരിച്ചു. ഓമശ്ശേരി പുത്തൂരിലെ സ്വകാര്യ ഫാം ഹൗസിൽ ഇന്നലെ രാത്രിയാണ് സംഭവം. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്റെ മകൻ ഐസിസ് (മൂന്നര) വെള്ളക്കെട്ടിൽ വീണ് മരിച്ചത്. പുത്തൂരിലെ ഫാം ഹൗസിൽ വെച്ച് സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമെത്തിയ കുഞ്ഞാണ് അപകടത്തിൽപ്പെട്ട് മരിച്ചത്.കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വെള്ളക്കെട്ടിൽ കണ്ടെത്തുകയും ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



