
പുല്ലൂരാംപാറ : സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്‌കൂൾ പുല്ലൂരാംപാറ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇലന്തുകടവ് പ്രദേശത്തെ തരിശ് ഭൂമിയിൽ സീഡ് ബോളുകൾ പാകി.
വരും തലമുറയ്ക്ക് തണലേകാനും പുതു തലമുറയ്ക്കു ഉത്തമ മാതൃകയാകാനും വിവിധ വൃക്ഷങ്ങളുടെ വിത്തുകൾ അടങ്ങിയ സീഡ് ബോളുകളാണ് ഇവിടെ വിതറിയത്.
മുൻവർഷ എൻഎസ്എസ് ബാച്ചുകാർ തങ്ങളുടെ സപ്തദിന ക്യാമ്പിൽ മണ്ണും ചാണകപ്പൊടിയും പ്രത്യേക അനുപാതത്തിൽ ചേർത്ത് നിർമിച്ച്,ഉണക്കി,സൂക്ഷിച്ച സീഡ് ബോളുകളാണ് വിതറാനായി ഉപയോഗിച്ചത്.
എൻഎസ്എസ് വോളണ്ടിയേഴ്സും, പരിസരനിവാസികളുമെല്ലാം എത്തിച്ചേർന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ആന്റണി സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ സീന വിഷയാവതരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടിൽ അധ്യക്ഷ പ്രസംഗത്തിനോടൊപ്പം പരിപാടിയുടെ ഉദ്ദേശശുദ്ധിയെ അഭിനന്ദിച്ചു.
സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ജോസുകുട്ടി പരിപാടി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. വിശിഷ്ട്ടാതിഥികളായി എത്തിച്ചേർന്ന നെഹ്റു മെമ്മോറിയൽ ലൈബ്രറി ഭാരവാഹികളായ സണ്ണി ടി.ടി.തോമസ് അധ്യാപകരായ ലിസ അജിത് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.
എൻഎസ്എസ് ലീഡർ അൽഡീന മരിയ ബിജു നന്ദിയും പറഞ്ഞു



