
കൂമ്പാറ : ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഫാത്തിമാബി മെമ്മോറിയൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ” തളിർക്കട്ടെ പുതു നാമ്പുകൾ ” എന്ന പേരിൽ ‘ വിത്തുകൾ വിതച്ചു.
അതിജീവനം, സപ്തദിന ക്യാംപിൽ ‘നാമ്പ്’ പദ്ധതി പ്രകാരം വളണ്ടിയർമാർ തയാറാക്കിയ വിത്തുകൾ അടങ്ങിയ ചാണക ഉരുളകളാണ് അനുയോജ്യമായ സ്ഥലങ്ങളിൽ വിതറിയത്. കൂമ്പാറ മലയോരത്തും സ്കൂൾ പരിസരത്തുമാണ് സീഡ്ബോളുകൾ നിക്ഷേപിച്ചത്. തണൽമരങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും പച്ചക്കറികളുടെയും വിത്തുക കളാണ് സ്കൂളിലെ പ്രത്യേക സജ്ജമാക്കിയ ഇടങ്ങളിൽ വിതച്ചത്.
പുതുനാമ്പ് തളിർക്കട്ടെ എന്ന പദ്ധതിയുടെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ആദർശ്ജോസഫ് നിർവഹിച്ചു .പ്രിൻസിപ്പാൾ അബ്ദുൽ നാസർ ചെറുവാടി അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി അജിത്ത്,പി ടി. എ പ്രസിഡൻ്റ് ഇസ്മയിൽ എൻ.കെ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് സുബിൻ ,ബിന്ദു കുമാരി എ എം ,ഷംസു കെ.എച്ച് എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം ഓഫീസർ അബ്ദുസ്സലാം വി കെ സ്വാഗതവും ലീഡർ അർച്ചന സുരേന്ദ്രൻ നന്ദിയും പറഞ്ഞ



