
മാവൂർ: മാവൂർ വഴി ഊട്ടിയിലേക്ക് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് ഓടിത്തുടങ്ങി. നേരത്തേ താമരശ്ശേരി വഴി ഓടിയിരുന്ന ബസുകളിൽ ഒന്ന് മാവൂർ വഴിയാക്കി മാറ്റുകയായിരുന്നു. രാവിലെ 8.30ന് ഊട്ടിയിൽനിന്ന് പുറപ്പെട്ട് ഗൂഡല്ലൂർ-വഴിക്കടവ്-നിലമ്പൂർ-എടവണ്ണ-അരീക്കോട്-കൂളിമാട്-മാവൂർ-മെഡിക്കൽ കോളജ് വഴി ഉച്ചക്ക് 1.20ന് കോഴിക്കോട്ടെത്തും.
സമയക്രമം: ഗൂഡല്ലൂർ -9.50, നാടുകാണി -10.25, വഴിക്കടവ് -11.15, എടവണ്ണ -11.55, അരീക്കോട് -12.15, കൂളിമാട് -12.35, മാവൂർ -12.45, മെഡിക്കൽ കോളജ് -1.05, കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് -1.20. ഉച്ചക്ക് 2.30ന് സ്റ്റാൻഡിൽനിന്ന് പുറപ്പെടും. 2.55 മെഡിക്കൽ കോളജ്, 3.20 മാവൂർ, 3.30 കൂളിമാട്, 3.55 അരീക്കോട്, 4.20 എടവണ്ണ, 4.45 നിലമ്പൂർ, 5.10 വഴിക്കടവ്, 6.00 നാടുകാണി, 6.25 ഗൂഡല്ലൂർ, 8.20 ഊട്ടി.



