KOODARANCHILOCAL NEWS
കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ്പ് നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി അപകടം

കൂടരഞ്ഞി:കുളിരാമുട്ടിയിൽ പൂവാറൻതോടിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്നു പിക്കപ്പ് നിയന്ത്രണം വിട്ടു വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി അപകടം.ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേർക്ക് പരിക്കേറ്റതായും രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.വ്യാപാരസ്ഥാപനത്തിൽ മുന്നിൽ ഇരിക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്.കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.


