
തിരുവമ്പാടി: തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ച് മൂന്ന് ലക്ഷം രൂപയോളം നാശനഷ്ടം വരുത്തുകയും ജീവനക്കാരെ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത ആക്രമികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് തിരുവമ്പാടിയിൽ ചേർന്ന എൽഡിഎഫ് പൊതുയോഗം ആവശ്യപ്പെട്ടു.എൽഡിഎഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധപൊതുയോഗംസിപിഎം ഏരിയാ സെക്രട്ടറിവി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു.അബ്രഹാം മാനുവൽ, ജോളി ജോസഫ്, സി. ഗണേഷ് ബാബു ഫൈസൽ.കെ, മണ്ണംപ്ലാക്കൽ ബേബി, ജോസ് അഗസ്റ്റ്യൻ, റോയി തോമസ്, സി.എൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.



