
അർജുന്റെ തിരച്ചിലിന് തയ്യാറായി മലയോരത്തെ സന്നദ്ധ പ്രവർത്തകർ’അനുമതി നൽകൂ സാർ….തിരച്ചിലിന് ഞങ്ങൾ സന്നദ്ധ പ്രവർത്തകർ തയ്യാർ’എന്ന ക്യാംപയിനുമായി വിവിധ സന്നദ്ധ സംഘടനകളാണ് രംഗത്ത് വരുന്നത്.
മുക്കം: കർണാടകയിലെ അങ്കോലയിൽ നാലു ദിവസം മുൻപ് മണ്ണിടിച്ചിലിലിൽ അകപ്പെട്ട അർജുൻ എന്ന സഹോദരന്റെ തിരച്ചിലിന് തയ്യാറെടുത്ത് മലയോര മേഖലയിലെപരിശീലനം സിദ്ധിച്ച സന്നദ്ധപ്രവർത്തകർ.രക്ഷാപ്രവർത്തനത്തിന് ഞങ്ങൾക്ക് കൂടി അനുമതി നൽകൂ എന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥതലത്തിൽ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നു. സാങ്കേതിക അനുമതി ലഭിച്ചാൽ ഉടൻ പുറപ്പെടാൻ തയ്യാറാണിവർ. ആംബുലൻസുകളും സുരക്ഷാ ഉപകരണങ്ങളുമുൾപ്പെടെയുളള സജ്ജീകരണങ്ങളുമായി സന്നദ്ധ ടീമംഗങ്ങൾ തയ്യാർ..എന്റെ മുക്കം സന്നദ്ധ സേന,കർമ്മ ഓമശ്ശേരി,എന്റെ നെല്ലിക്കാപറമ്പ്സന്നദ്ധസേന,രാഹുൽ ബ്രിഗേഡ്,പുൽപ്പറമ്പ് രക്ഷാസേന മുതലായ സന്നദ്ധ ടീമംഗങ്ങളാണ് തിരച്ചിലിന് തയ്യാറായത്.അര്‍ജുനായി തിരച്ചില്‍ തുടരുന്നു; ഇതുവരെ 7 മൃതദേഹങ്ങള്‍ കണ്ടെടുത്തു.കർണാടകയിലെ അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കമുള്ളവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കനത്ത മഴ കാരണം പുഴയിൽ ഇറങ്ങിയുള്ള തിരച്ചിൽ തൽക്കാലം നിർത്തി. തിരച്ചിലിനായി നാവികസേനയുടെ സഹായം തേടിയെന്ന് കാർവാർ എസ്.പി എം. നാരായൺ പറഞ്ഞു. നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൊണ്ടുവരാനണ് ശ്രമം. ഹെലികോപ്റ്ററിലെത്തി മുങ്ങൽ വിദഗ്‌ധർ പുഴയിലിറങ്ങും. വൈകിട്ടോടെ അർജുനെ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രക്ഷാപ്രവർത്തനം ദുഷ്കരമെന്ന് ഗതാഗതമന്ത്രിയും അറിയിച്ചിട്ടുണ്ട്. ലോറി മണ്ണിനടിയിലാണോ വെള്ളത്തിനടിയിലാണോ എന്ന് അറിയില്ല. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.അതേസമയം, മണ്ണിടിച്ചിലിൽ മൂന്നു ദിവസത്തെ തിരച്ചിലിനിടെ 7 മൃതദേഹങ്ങൾ കണ്ടെടുത്തു. മരിച്ചത് സ്‌ഥലത്ത് ഹോട്ടൽ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചുപേർ. തമിഴ്‌നാട്ടിൽനിന്നെത്തിയ രണ്ട് ലോറി തൊഴിലാളികളും മരിച്ചു. അർജുൻ അടക്കം 15 പേർ ഇപ്പോളും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. മണ്ണിനടിയിൽ ബെൻസും ട്രക്കും ഉണ്ടെന്ന് ജിപിഎസ് ലൊക്കേഷനിലൂടെ കണ്ടെത്തിയിട്ടുണ്ട്.



