
മുക്കം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി.ഉപജില്ലയിലെ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലത്തിലെ സ്കൂൾ വിജയികൾക്കായി നടത്തിയ മത്സരത്തിൽ ഒന്നും , രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികളെ ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുത്തു. സമാപന ചടങ്ങ് മുക്കം നഗരസഭ കൗൺസിലർ മധുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് വേണു കല്ലുരുട്ടി വിജയികൾക്ക് സർട്ടിഫിക്കറ്റും, ഉപഹാരവും വിതരണം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് ജോളി ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. കെ. പി. എസ്. ടി.എ. സംസ്ഥാന സമിതി അംഗം സുധീർകുമാർ, ജില്ലാ ജോ. സെക്രട്ടറിമാരായ ഷെറീന ബി, ജെസിമോൾ കെ.വി. വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് സിറിൽ ജോർജ് ഉപജില്ല സെക്രട്ടറി മുഹമ്മദലി ഇ.കെ. ട്രഷറർ ബിൻസ് പി ജോൺ ,ജില്ലാ കൗൺസിലർ ബേബി സലീന, ഷൺമുഖൻ കെ.ആർ.,അബ്ദുൾ റഷീദ് ജി., ഷാൻ്റി കെ. എസ്. , ബിജുല , സജീവ് ഇ.കെ., രാധാകൃഷ്ണൻ, അജി ജോസഫ്, സജി ലൂക്കോസ്, ജോസഫ് തോമസ്, സിന്ധു, അർച്ചന എന്നിവർ മത്സരപരിപാടികൾക്ക് നേതൃത്വം നൽകി.



