
ആനക്കാംപൊയിൽ ഗവ. എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മുക്കത്തെ പ്രശസ്ത കണ്ണാശുപത്രിയായ കാലിക്കറ്റ് ഐ ഹോസ്പിറ്റലുമായി ചേർന്നാണ് നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ മഞ്ജു ഷിബിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു., പ്രധാനധ്യാപിക സൈനബ ടി.പി., പി.റ്റി.എ. പ്രസിഡൻ്റ് അഞ്ജു വർഗീസ്, വൈസ് പ്രസിഡൻ്റ് അരുൺ ബാലകൃഷണൻ , അധ്യാപകരായ സിറിൽ ജോർജ്, രേഷ്മ കെ.റ്റി. എന്നിവർ പ്രസംഗിച്ചു. അജ്മൽ, ഫസ്ന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.



