KODANECHERYNews

ഏഴിനൊപ്പം ഏഴ് കൈ തൊഴിൽ പദ്ധതി ഉദ്ഘാടനം ചെയ്തു.

നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ വിദ്യാർഥികളുടെ സർഗ്ഗശ്ശേഷിയെ വളർത്തുന്നതിനോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയും സർഗാത്മകശേഷിയും വളർത്തിയെടുക്കുന്നതിനായി സ്കൂൾ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഏഴിനൊപ്പം ഏഴ് കൈത്തൊഴിൽ എന്ന പദ്ധതി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ആൻസി . തോമസിന്റെ അധ്യക്ഷതയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ ,പി ടി എ പ്രസിഡണ്ട് ബിജു കട്ടേക്കുടിയിൽ എം പി ടിഎ പ്രസിഡണ്ട് ഷീന ബെന്നി, അധ്യാപക പ്രതിനിധികളായ ജോയ് ജോർജ് , സിസ്റ്റർ അൽഫോൻസ അഗസ്റ്റിൻ അനുപമ ജോസഫ് എന്നിവർ സംസാരിച്ചു .സ്കൂളിലെ അധ്യാപകനും പ്രശസ്ത പരിശീലകനുമായ ഷബീർ കെ പി വിദ്യാർത്ഥികൾക്കായുള്ളകൈത്തൊഴിൽപരിശീലനത്തിന് നേതൃത്വം നൽകി. ക്ലബ് കോർഡിനേറ്റർമാരായ സിസ്റ്റർ അൽഫോൻസ ആഗസ്റ്റിർ അഖിലമോൾ സി.ബി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com