ENTERTAINMENT

സിദ്ധീഖ് എഴുതുന്നു..എൻ്റെ ഭ്രാന്തൻ ചിന്തകൾ..

ഈയ്യാം പാറ്റകൾ….കടയിൽ ചെറിയ തിരക്കുണ്ട്…”ഞാൻ വത്സരാജ്, അഭിനവിന്റെ അച്ഛനാണ്”..എക്സിക്യൂട്ടീവ് സ്റ്റൈലിൽ വസ്ത്രം ധരിച്ച മുപ്പത്തിയഞ്ച് നാൽപതിനോടടുത്ത് പ്രായം തോന്നിക്കുന്ന അയാൾ സ്വയം പരിചയപ്പെടുത്തി..” മാഷിനെന്താണ് വേണ്ടത്?” ഞാൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു..”ഒരു ചായ”.”ഇവിടെ ചായയില്ല കോഫി (ബ്രൂ) മാത്രമേയുള്ളു”.. “എന്നാൽ ഒരു കോഫി”. ഞാൻ കോഫി കൊടുത്തു..”കഴിക്കാനെന്തെങ്കിലും?”. “ഒരു ഉള്ളി വട”..അയാളത് കഴിച്ചുകൊണ്ടിരിക്കെ ഞാൻ ചോദിച്ചു,”ആരാ ഈ അഭിനവ്?”.”അവന്റെപക്കൽനിന്നായിരുന്നു കഴിഞ്ഞയാഴ്ച്ച ഫ്രിഡ്ജിൽ നിന്ന് കൂൾ ഡ്രിങ്ക്സോ മറ്റോ എടുക്കുന്നതിനിടക്ക് ഒരു ജ്യൂസ്‌ താഴെവീണു പൊട്ടിയത് “. അയാൾ പറഞ്ഞവസാനിപ്പിക്കും മുമ്പേ ഞാൻ പറഞ്ഞു,”ഓ ഹോ, മനസിലായി മനസിലായി, ആ പയ്യന്റെ അച്ഛനാണല്ലേ?”.

കാപ്പിക്കും സ്നാക്സിനുമൊക്കെ ഈരണ്ടുരൂപ വീതം കൂട്ടി പന്ത്രണ്ട് രൂപയാക്കി. ചില്ലറ ക്ഷാമം പരിഹരിക്കനായി ഒരുരൂപയുടേയും രണ്ടുരൂപയുടേയും മിഠായികൾ വാങ്ങിവെച്ചു. യു പി സ്കൂളിലെ കുട്ടികളെ പ്രതീക്ഷിച്ചാണ് രണ്ടു രൂപയുടെ സിപ് അപ്പ് വിൽക്കാനാരംഭിച്ചത്..പ്രതീക്ഷിച്ചതുപോലെ സംഗതി ക്ലിക്കായി..അതിലേറെ എനിക്ക് പണിയും..അവരുടെ കൂട്ടം കൂടിയുള്ള വരവും, ഒരു സിപ് അപ്പിന് രണ്ടും മൂന്നും പങ്കാളികളും, അതിനിടയിലെ ചില്ലറ മോഷണവും.. മിൽമയുടെ മിഠായികൾ ചെറിയ ചെറിയ കാർട്ടൂൺ പെട്ടികളിലാണ് വരുന്നത്.പെട്ടിയുടെ അടപ്പ് (മുകൾ ഭാഗം) കീറി അതുപോലെ ഡിസ്പ്ലേ ചെയ്യാറാണ് പതിവ്.. ഒരിക്കലൊരു പയ്യൻ, ഞാൻ നോക്കിയപ്പോൾ പെട്ടെന്ന് കൈ വലിക്കുന്നത് കണ്ടു. ഞാൻ വിചാരിച്ചു, കൈ അവിടെ വെച്ചപ്പോൾ കൈയിൽ എന്തോ കുത്തിയതോ, ആ സ്റ്റാൻഡ് ഇരുമ്പിന്റെതായിരുന്നു, സൂചിമുന പോലുള്ള എന്തിന്റെയെങ്കിലും അഗ്രം കൊണ്ടതോ ആകാം കാരണമെന്ന്..മാസങ്ങൾ കഴിഞ്ഞു.. അവന്റെ മോഷണം ഞാൻ പിടിച്ചു..സ്ഥിരമായിട്ട് അവൻ ആ ഏരിയയിൽ തന്നെയാണ് ഉണ്ടാവാറ്. അന്ന് അവൻ ആ കൈ വലിച്ചതും ഇതും കൂടെ ചേർത്ത് വായിച്ചപ്പോൾ ഞാൻ മനസിലാക്കി അവനെന്നോ ഇത്‌ തുടങ്ങിയിരുന്നുവെന്ന്..എന്റെ അഞ്ഞൂറ് അറുനൂറ് രൂപ സ്വാഹാ…ഞാനവനോട് ദേഷ്യപ്പെടുകയോ മറ്റോ ചെയ്തില്ല, പിള്ളേരല്ലേ, അതവരെ എങ്ങിനെ ബാധിക്കുമെന്ന് എന്നെനിക്കൂഹിക്കാമായിരുന്നു..ഞാനവനെ കുറച്ച് ഗുണദോഷിച്ച് പറഞ്ഞയച്ചു..അവന്റെ കൂട്ടുകാരോടുപോലും ഞാനിതിനെപ്പറ്റി ഒന്നും പറഞ്ഞില്ല.. അവൻ പിന്നീട് കടയിലേക്ക് വന്നില്ല . ദിവസങ്ങൾ കഴിഞ്ഞു. അവനെ ഞാൻ തേടികൊണ്ടേയിരുന്നു..ഞാൻ അവനെ അവന്റെ കൂട്ടുകാരിൽ നിന്നും മനസ്സിലാക്കി. ഒരു ദാരിദ്രകുടുംബത്തിലെ കുട്ടിയോന്നുമായിരുന്നില്ല അവൻ..അവന്റെ ആ മോഷണം, ഈ അടുത്ത് കണ്ട ഒരു ജിത്തു ജോസഫ്, ആസിഫ് അലി ചിത്രത്തിലെപോലെ തോന്നി..മോഷണം ആദ്യമാദ്യം അവന്റെ ആവശ്യമായിരുന്നു, പിന്നീട് അതവന് ആവേശമായി, ലഹരിയായി, പിന്നെ പിന്നെ മോഷണവസ്തു (മിഠായി) വെക്കാളും അവനിഷ്ടപ്പെട്ടിരുന്നത് മോഷണത്തെയായിരിന്നു..അവസാനം ഞാനവനെ കണ്ടു. ഒന്ന് പതറിയെങ്കിലും ഞാനവനോട് കഴിഞ്ഞതിനെ പറ്റി ഒന്നും ചോദിച്ചില്ല… “നീ കുട്ടിയല്ലേ, നിന്റെ പ്രായത്തിൽ ഞാനും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു, അതിനാൽ ചെയ്ത തെറ്റ് മനസിലാക്കി വീണ്ടും അതാവർത്തിക്കാതിരുക്കുക”…..ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. നല്ല തിരക്കുണ്ടാകുമ്പോൾ (സ്കൂൾ വിട്ട സമയങ്ങളിൽ ) ഞാനവനെയാണ് ഏല്പിക്കാറ് ആരെങ്കിലും മോഷ്ടിക്കുന്നുണ്ടോ, കാശ് തരാതെ പോകുന്നുണ്ടോ എന്നൊക്കെ നോക്കാൻ.

പതിവുപോലെ സ്കൂൾ വിട്ടസമയം..കടയിൽ നല്ല തിരക്കായിരുന്നു..കൂൾ ഡ്രിങ്ക്സും മറ്റും വച്ചിരുന്ന ഫ്രിഡ്ജ് പുറത്താണ് വെച്ചിട്ടുള്ളത്, അവരവർക്ക് വേണ്ടത് എടുക്കാം…പത്തുരൂപയുടെ വിവിധതരം ഡ്രിങ്ക്സുകൾ, സംഭാരം, ലെസ്സി, മിൽമയുടെ പലതരം ജ്യൂസുകൾ, മിനറൽ വാട്ടർ മുതലായവയെല്ലാം ആ ഫ്രിഡ്ജിലാണ് ഉള്ളത്..കുട്ടികൾ കൂട്ടം കൂടി വരുന്നു, അവർക്കുവേണ്ടത് ജ്യൂസുകളോ, സംഭരമോ, ലെസ്സിയോ എടുക്കുന്നു, രണ്ടോ മൂന്നോ പങ്കുകാര് ചേർന്ന്‌ അത് കുടിക്കുന്നു..ഒന്ന് മുഴുവൻ ഒരാൾ കുടിക്കുന്നത് അപൂർവമാണ്..ആ പങ്കുവെക്കൽ ഞാൻ ആസ്വദിച്ചിരുന്നു..സ്കൂൾ കുട്ടികളുടെ തിരക്ക് കുറഞ്ഞിരുന്നു..രണ്ടുക്കുട്ടികൾ വന്ന്, ഫ്രിഡ്ജ് തുറന്നുപിടിച്ച് പത്തു രൂപയുടെ ഒരു ജ്യൂസ് എടുക്കുന്നു.. രണ്ടാമത്തെവൻ “ഇത് വേണ്ട മറ്റേതെടുക്കാം”. എന്നും പറഞ്ഞ് അതെടുക്കുന്നു,.അതും അവർക്ക് ബോധിച്ചില്ല..വീണ്ടും അതും ഇതും ആയപ്പോൾ ഞാൻ പറഞ്ഞു,”നിങ്ങൾക്ക് വേണ്ടതെടുത്തിട്ട് ഫ്രിഡ്ജ് അടക്കൂ “..അവര് തിരക്ക് കൂട്ടി എടുക്കുന്നതിനിടക്ക് ഒരുത്തന്റെ കൈ തട്ടി ഒരു ജ്യൂസ് താഴെ വീണ്‌ പൊട്ടി..വളരെ പെട്ടെന്ന്‌ തന്നെ മറ്റവൻ കയ്യൊഴിഞ്ഞു.”ഞാനല്ല ഇവനാ”..”അതിനകത്തുള്ള എല്ലാം എളുപ്പത്തിൽ എടുക്കാൻ പാകത്തിനാണ് വെച്ചിരിക്കുന്നത്, നിങ്ങളുടെ തിരക്ക് കാരണമല്ലേ അത് പൊട്ടിയത് “..ഞാനല്പം ഉച്ചത്തിൽ ചോദിച്ചു..അവൻ സങ്കടത്തോടും, വിഷമത്തോടും പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..”ഇതിനെത്ര രൂപയാകും ചേട്ടായീ?”..”ഇരുപത്തിയഞ്ച് രൂപ, പിന്നെ അത് കഴുകി വൃത്തിയാക്കാൻ എന്റെ പണിക്കൂലി അഞ്ചുരൂപ, ആകെ മുപ്പത് രൂപ”..ഞാൻ ഗൗരവം വിടാതെ പറഞ്ഞു..അതും കൂടെ കേട്ടപ്പോൾ അവൻ ചോർന്ന്‌ ഇല്ലാതായിരുന്നു..”ഞാൻ അച്ഛനോട് വാങ്ങി നാളെ തന്നാൽ മതിയോ?”..അവന്റെ നിഷ്കളങ്കമായ ആ ചോദ്യം കേട്ടപ്പോൾ ഞാൻ പറഞ്ഞു,”എനിക്ക് അഞ്ച് രൂപ തരണം”..”നീ തെറ്റ് ചെയ്യുമ്പോൾ നിന്റെ മാതാപിതാക്കൾ, അധ്യാപകർ നിന്നെ ശിക്ഷിക്കാറില്ലേ? അതുപോലെ നിന്റെ അശ്രദ്ധക്കുള്ള ശിക്ഷയായിട്ട്”..ജ്യൂസ് പൊട്ടിവീണയിടം വെള്ളമൊഴിച്ചു കഴുകിക്കൊണ്ടിരിക്കുമ്പോളാണ് ഞാനിത് പറഞ്ഞത്..

അവിടെ കഴുകാൻ എന്നെ സഹായിക്കണമെന്നുള്ള അവന്റെ താല്പര്യം അവന്റെ ശരീര ഭാഷയിൽ നിന്ന് എനിക്ക് വായിക്കാമായിരുന്നു..അവനൊരു നെടുവീർപ്പോടെ എനിക്കഞ്ച് രൂപ തന്നു..”നിങ്ങൾ എത്രയിലപഠിക്കുന്നത്”?..”ആറിൽ””നിങ്ങൾ രണ്ടുപേരും ഒരേ ക്ലാസ്സിലാണോ?.”അതേ”.”നിങ്ങളുടെ വീട്?”.”അടുത്തുത്താണ് “.”അപ്പോൾ നിങ്ങൾ ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്, അല്ലേ?”.”ഊം”.”അപ്പോപ്പിന്നെ നിന്റെ സുഹൃത്തിന് ഒരു പ്രശ്നമുണ്ടായാൽ അവനെ ഒറ്റക്കാക്കിയിട്ട് മാറിനിൽക്കലാണോ സൗഹൃദം?”..ഞാൻ മറ്റവനോട് ചോദിച്ചു…അവന് കാര്യം മനസിലായെങ്കിലും ഒന്നും മിണ്ടിയില്ല..”ശരി, നിങ്ങൾക്ക് വേണ്ടത് എടുത്തോളൂ”ഞാൻ അവരോട് പറഞ്ഞു..അവരുടെ പമ്മലിനും പരുങ്ങലിനും ശേഷം അവര് പറഞ്ഞു”ഞങ്ങൾ ഇനി ജ്യുസ് എടുത്താൽ ബസ്സിന് പൈസ തികയില്ല “..അവരുടെയടുത്ത് ആകെ ഇരുപത് രൂപയെ ഉണ്ടായിരുന്നുള്ളു,..അഞ്ചും അഞ്ചും പത്തു രൂപ ബസ്സിനുവേണം, ബാക്കി പത്തുരൂപയാണ് അവർക്ക് ജ്യൂസ് കുടിക്കാനായിട്ടുണ്ടായിരുന്നത്, അതിൽ അഞ്ച് ഞാൻ വാങ്ങി..ഇത് മനസിലാക്കിയ ഞാൻ, മാറ്റവനോടും അഞ്ച് രൂപ വാങ്ങി “നിങ്ങൾക്ക് വേണ്ടത് എടുത്തോളൂ” എന്ന് പറഞ്ഞു.. അവർ പത്ത് രൂപയുടെ ഒരു ജ്യൂസ് എടുത്ത് പPattaെച്ച് കുടിച്ച്, വീട്ടിലേക്ക് യാത്രതിരിച്ചു…

വത്സരാജ് കാപ്പി കുടിച്ചു കഴിഞ്ഞിരുന്നു..”അവനാണോ ഇത്‌ നിങ്ങളോട് പറഞ്ഞത്?”.. ഞാൻ അദ്ദേഹത്തോട് ചോദിച്ചു…”ഞങ്ങൾ ഒരുമിച്ചാണ് അത്താഴം കഴിക്കാറ്, ഞാനും ഭാര്യയും അവനും അവന്റെ ചേച്ചിയും, അപ്പോഴാണ് അന്നന്ന് നടന്ന കാര്യങ്ങൾ അവര് പറയുന്നതും ഞങ്ങൾ ചോദിക്കുന്നതും”..”അവൻ തന്നെയാണ് എന്നോട് (ഞങ്ങളോട്) പറഞ്ഞത്”..കുട്ടികളുടെ നല്ല സുഹൃത്താകാൻ ഞാൻ (ഭാര്യയും) എപ്പോഴും ശ്രമിക്കാറുണ്ട്, അവർക്ക് എന്തും എന്നോട് പറയുവാനുള്ള സ്വാതന്ത്ര്യം കൊടുക്കാറുണ്ട്, അറിയാലോ ഇപ്പോഴത്തെ കുട്ടികളുടെ അവസ്ഥ, അവരെ കെണിയിൽ വീഴ്ത്താനുള്ള എല്ലാ തന്ത്രങ്ങളും മെനഞ്ഞ് കാത്തുനിൽക്കുകയല്ലേ ഡ്രഗ് മാഫിയകളും മറ്റും. അവരോ, അറിയാതെ ഈയാം പറ്റകളെ പോലെ അതിൽ ചാടി സ്വയം ഇല്ലാണ്ടാവുന്നു.അത് പരിഹരിക്കാനുള്ള എളുപ്പവഴി രക്ഷിതാക്കൾ മക്കളുടെ സുഹൃത്താവുക എന്നതാണ്”..അദ്ദേഹം പറഞ്ഞു നിർത്തി..അദ്ദേഹം പോകാകനൊരുങ്ങി…”ഇതെത്രയായി?”ഇരുപതിനല് “. അദ്ദേഹം നൂറു രൂപ നോട്ട് തന്നിട്ട് പറഞ്ഞു”താങ്കൾ ആ ജ്യൂസിന്റെ പൈസ കൂടെ എടുത്താൽ സന്തോഷമായേനെ”..” അത് വേണ്ട സാറെ ” എന്ന് പറഞ്ഞു എഴുപത്തിയാറ് രൂപ ഞാൻ ബാക്കി കൊടുത്തു… “നമ്മുടെ കുട്ടികളല്ലേ അവരോട് നമ്മളല്ലാതെ, മറ്റാരാ ക്ഷമിക്കുക”..ഞാനൊരു ആത്മാഗതമെന്നോണം പറഞ്ഞു..അദ്ദേഹം യാത്ര പറഞ്ഞു പോയി..Sidhique Patta

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com