LOCAL NEWSNews

സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ടേക്ക് വീണ്ടും

കോഴിക്കോട്: ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം കൗമാരകലാമേളയുടെ കളിയരങ്ങാവാൻ വീണ്ടും കോഴിക്കോട്. ഡിസംബർ അവസാനവും ജനുവരി ആദ്യവുമായാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവം കോഴിക്കോട്ടേക്കെത്തുക

2010, 2015 വർഷങ്ങളിൽ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചപ്പോൾ അത് അവിസ്മരണീയമായ അനുഭവമാക്കാൻ കോഴിക്കോടിന് കഴിഞ്ഞിരുന്നു. ആ രണ്ടുതവണയും കോഴിക്കോടിനായിരുന്നു കലാകിരീടം. അതുൾപ്പെടെ, 2007-ൽ കണ്ണൂരിൽ നടന്ന കലോത്സവംമുതൽ 2018-ൽ തൃശ്ശൂരിൽ നടന്നതുവരെ തുടർച്ചയായ 12 വർഷങ്ങളിൽ ഒന്നാംസ്ഥാനക്കാരായിരുന്നു കോഴിക്കോട്.

കോവിഡ് സാഹചര്യത്തിൽ നിറംമങ്ങിയ 2019, 20 വർഷങ്ങളിൽ കിരീടം കൈവിട്ടുപോയി. ഇക്കുറി വീണ്ടും ആതിഥേയരാവുമ്പോൾ കലാമികവിന്റെ ആവേശത്തെയും ആഘോഷത്തെയും വീണ്ടെടുക്കാനുള്ള ഉത്സാഹമാണ് വിദ്യാർഥികളിൽ നിറയുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com