LOCAL NEWSTHIRUVAMBADY

കാളിയാമ്പുഴ ബസ് അപകടം: സംയുക്തപരിശോധന നടത്തും -റൂറൽ എസ്.പി.

തിരുവമ്പാടി : കാളിയാമ്പുഴയിൽ രണ്ടുപേരുടെ മരണത്തിനും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കാനുമിടയാക്കിയ ബസ്സപകടത്തിന്റെ കാരണം കണ്ടെത്താൻ സംയുക്തവകുപ്പുകളുടെ നേതൃത്വത്തിൽ സമഗ്രാന്വേഷണം നടത്തുമെന്ന് വടകര റൂറൽ എസ്.പി. പി. നിധിൻരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഏതുവിധത്തിലുള്ള കാരണമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് വിദഗ്ധസംഘം അന്വേഷിക്കുന്നതാണ്. പരിക്കേറ്റുകിടക്കുന്നതിനാൽ ഡ്രൈവറുടെ മൊഴിയെടുക്കാൻപറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത് -അദ്ദേഹം വ്യക്തമാക്കി. താമരശ്ശേരി ഡിവൈ.എസ്.പി. പ്രമോദ്, തിരുവമ്പാടി സ്റ്റേഷൻ ഇൻസ്പെക്ടർ ധനഞ്ജയ് ദാസ്, താമരശ്ശേരി തഹസിൽദാർ കെ. ബാലരാജൻ, കെ.എസ്.ആർ.ടി.സി. ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർ മനീഷ് തുടങ്ങിയവർ അപകടസ്ഥലം സന്ദർശിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com