ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 15 മുതല്‍

കോഴിക്കോട് : വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ജനറല്‍ /എന്‍സിഎ / ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം. 027/2022, 303/2022 etc.) ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍ തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഒക്ടോബര്‍ 15 മുതല്‍ 18 വരെ (വനിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രം) സെന്റ് സേവ്യേഴ്‌സ് യുപി സ്‌കൂള്‍, പെരുവയല്‍, കോഴിക്കോട് എന്ന കേന്ദ്രത്തിലും ഒക്ടോബര്‍ 15 മുതല്‍ 21 വരെ (പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ മാത്രം) ഫറോക്ക് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ വച്ചും നടത്താന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തീരുമാനിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി രാവിലെ 5.30 നകം അതാത് ടെസ്റ്റ് കേന്ദ്രങ്ങളില്‍ എത്തണം. കോഴിക്കോട് ജില്ലയില്‍ ബീറ്റ് ഫോറസ്റ്റ് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ടെസ്റ്റ് പാസാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണ പ്രമാണ പരിശോധന കോഴിക്കോട് ജില്ല പി എസ് സി ഓഫീസില്‍ അതാത് ദിവസങ്ങളില്‍ നടക്കും. അതിനാല്‍ കോഴിക്കോട് ജില്ലയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കൈവശം വെക്കണം.