NewsTHIRUVAMBADY

സി. തെരേസ് മേരി സി എം സി നിര്യാതയായി

തിരുവമ്പാടി:താമരശ്ശേരി സി.എം.സി. സെന്റ് മേരീസ് പ്രോവിൻസിലെ സി. തെരേസ് മേരി (81) ഇന്ന് രാവിലെ ചാവറ ഹോസ്പിറ്റലിൽ വെച്ച് നിര്യാതയായി

തിരുവമ്പാടി പുതുപറമ്പിൽ പരേതരായ ജോസഫ് -മറിയം ദമ്പതികളുടെ മകൾ ആണ്. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ റിട്ട. അധ്യാപികയാണ്.  മികച്ച അധ്യാപിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട് .

തലശ്ശേരി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി 6 വർഷവും താമരശ്ശേരി സെന്റ് മേരീസ് പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി 6 വർഷവും സേവനം ചെയ്ത സിസ്റ്റർ അസി.പ്രൊവിൻഷ്യൽ , പ്രൊവിൻഷ്യൽ  സെക്രട്ടറി , ജൂനിയർ മിസ്ട്രസ്, മദർ സുപ്പിരിയർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: സിസ്റ്റർ ക്രിസ്റ്റീന സി എം സി( നടവയൽ) പരേതരായ തോമസ് പുതുപറമ്പിൽ , വർക്കി, മറിയാമ്മ ,ഏലിക്കുട്ടി, ദേവസ്യ .

സംസ്കാര ശുശ്രൂഷകൾ നാളെ ( 6-8 -22)രാവിലെ 9.30 ന് തിരുവമ്പാടി സെന്റ് മേരീസ് പ്രൊവിൻഷ്യൽ ഹൗസിൽ നിന്ന് ആരംഭിച്ച്  തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com