LOCAL NEWSNewsWORLD NEWS

മെസ്സിക്ക് പിന്നാലെ ​ഭാ​ഗ്യ മാലാഖയായി ​ഡി മരിയയും ; ഫ്രാൻസിന് ഇരട്ട പ്രഹരം; അർജ​ന്റീന രണ്ട് ​ഗോളിന് മുന്നിൽ

  • ഖത്തർ ലോകകപ്പ് ഫൈനലിൽ ആദ്യ പകുതിയിൽ ഫ്രാൻസിനെതിരെ അർജ​ന്റീന രണ്ട് ​ഗോളുകൾക്ക് മുന്നിൽ. എയ്ഞ്ചൽ ഡി മരിയ ആണ് രണ്ടാം ​ഗോൾ നേടിയത്. പെനാലിറ്റിയിലൂടെ മെസി ആദ്യ ​ഗോൾ നേടിയിരുന്നു. ഇതോടെ മെസിക്ക് ഖത്തർ ലോകകപ്പിൽ നേടിയ ​ഗോളുകളുടെ എണ്ണം ആറായി. അർജന്റീനയ്ക്കായി മെസിയുടെ 97-ാമത് ​ഗോളാണ് ഇത്.അര്‍ജന്റീന 4-4-2 ശൈലിയിലാണ് കളിക്കുന്നത്. ഫ്രാന്‍സ് 4-2-3-1 ശൈലിയിലാണ് ഇറങ്ങിയത്. ഫ്രാന്‍സ് രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. കൊനാറ്റെയ്ക്ക് പകരം ഉപമെക്കാനോയും ഫൊഫാനയ്ക്ക് പകരം റാബിയോട്ടും ടീമിലെത്തി.എമി മാർട്ടിനെസ്, മൊളീന, റൊമേരോ, ഒടമെൻഡി, അക്യൂന, ഡീ പോൾ, ഫെർണാണ്ടസ്, മാക് അലിസ്റ്റർ, ഡി മരിയ, മെസി, അൽവാരസ് എന്നിവരാണ് അർജ​ന്റീന ടീമിലുള്ളത്.ലോറിസ്, കൗണ്ടെ, ഉപമെകാനോ, വരണെ, ഹെർണാണ്ടസ്, റാബിയോ, ഷുവാമെനി, എംബാപ്പെ, ഗ്രീസ്മാൻ, ഡെംബെലെ, ജിറൗദ് എന്നിവരാണ് ഫ്രാൻസി​ന്റെ ​സ്റ്റാർട്ടിം​ഗ് ഇലവനിലുള്ളത്.മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. ഖത്തർ ലോകകപ്പിലെ അവസാന രാത്രിയും അവസാന അങ്കവുമാണിത്. മെസിയുടെ അർജന്റീനയും എംബാപ്പെയുടെ ഫ്രാൻസും നേർക്കുനേർ വരുമ്പോൾ ലോകകിരീടത്തിലേക്ക് ഒരു ജയം മാത്രമാണ് ദൂരം.2018 ൽ നേടിയ കിരീടം നിലനിർത്താൻ ഉറച്ചാണ് ഫ്രാൻസ് കളിക്കുന്നത്. അർജന്റീനയെ നേരിടുമ്പോൾ ആത്മവിശ്വാസവും ആശങ്കയുമുണ്ട് ടീമിന്. ഈ ലോകകപ്പിൽ ഇതുവരെ നേരിട്ട ടീമുകൾ പോലെയല്ല അർജന്റീന. കളത്തിന് അകത്തും പുറത്തും കരുത്തരാണ്. മെസി ഫാക്ടറും ദെഷാംപ്‌സിന് തലവേദനയാകും. അത് ഫ്രഞ്ച് കോച്ച് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ഇക്കുറി ഫൈനൽ വിജയിച്ച് തന്റെ കരിയറിലെ ആദ്യ ലോകകിരീടം നേടാനാകും മെസിയുടെയും സഹതാരങ്ങളുടെയും ശ്രമം. ഗോൾഡൻ ബൂട്ട്, ബോൾ പോരാട്ടങ്ങളിലും മെസി ഒന്നാമതുണ്ട്. എന്നാൽ എതിരാളികളായ ഫ്രാൻസ് തകർപ്പൻ ഫോമിലാണ്. ഇതുവരെ ഗോൾവഴങ്ങാതിരുന്ന മൊറോക്കോയെ എതിരില്ലാത്ത രണ്ടുഗോളിന് തകർത്താണ് അവർ ഫൈനലിലെത്തിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com