
കൂടരഞ്ഞി: കോഴിക്കോട് ജില്ലയിൽ കിഴക്കൻ മലയോരത്തു ചേർന്നു നിൽക്കുന്ന ഒരു കാർഷിക പഞ്ചായത്തായ കൂടരഞ്ഞിയിൽ ഷാജി കടമ്പനാട്ട് എന്ന കർഷകൻ സ്വന്തം പറമ്പിൽ വ്ളാത്താങ്കര ചീര കൃഷി ചെയ്ത് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. മലയോരത്തു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു കർഷകൻ വ്ളാത്താങ്കരചീര കൃഷി വ്യവസായിക അടിസ്ഥാനത്തിൽ ചെയ്യുന്നത്. വലിയ തോതിൽ വിളവെടുക്കാനും കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം. വേനൽക്കാലത്ത് എല്ലാ ദിവസവും നനയ്ക്കണം.വിത്ത് പാകി ഇരുപത്തിയെട്ടാം ദിവസം ചീര വിളവെടുക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.തവാരങ്ങളിൽ വിത്തുപാകി നേരിട്ടും അല്ലെങ്കിൽ 20 ദിവസം പാകമായ തൈകൾ പറിച്ചുനട്ടും വ്ളാത്താങ്കര ചീര കൃഷിചെയ്യാം. മറ്റു ചീരകളെ അപേക്ഷിച്ച് ഇലപ്പുള്ളി രോഗത്തെ അതിജീവിക്കുവാനുള്ള കഴിവും വ്ളാത്താങ്കര ചീരയ്ക്കുണ്ട്.വിളവെടുപ്പ് ഉത്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.ബിജു പുളികക്കണ്ടത്തിൽ, ഷബീർ അഹമ്മദ്, ഷാജി തുടങ്ങിയവർ പങ്കെടുത്തു.



