LOCAL NEWS

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തിരുവമ്പാടി:ഭാരതീയ ദളിത്  കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടന ശില്പി ഡോക്ടർ അംബേദ്കറിനെ പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതിൽ പ്രതിഷേധിച്ച് ആണ് ദളിത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തിയത്, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജു എണ്ണാർ മണ്ണിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു, ചടങ്ങിൽ  കണ്ണൻ ചെറുവാടി, കെ മാധവൻ,ടി എൻ സുരേഷ്, അജിത പിആർ, പി സിജു മാസ്റ്റർ, ശ്രീനിവാസൻ, സുജാത, ചൂലൻ കുട്ടി, മറിയാമ്മ ബാബു, ബാബു മൂത്തേടം അജ്മൽ യുസി, എ കെ മുഹമ്മദ്,മുഹമ്മദ് കുട്ടി ആലങ്ങാടൻ എന്നിവർസംസാരിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com