KODANECHERYNews

റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.

കോടഞ്ചേരി: നെല്ലിപ്പൊയിൽ പുല്ലൂരാംപാറ മലയോര ഹൈവേയിൽ നെല്ലിപ്പൊയിൽ എൽ പി സ്കൂൾ മുതൽ ഉന്നത്തിങ്കൽ പടിവരെ റോഡിൻ്റെ നിർമ്മാണം മുടങ്ങി കിടക്കു ന്നത്. മില്ലും പടി മുതൽ കുന്നത്തേട്ട് പടി വരെയുള്ള ഭാഗം കാൽനട പോലും ദുഷ്ക്കരമായി.ഓട്ടോറിക്ഷ പോലുള്ള ചെറുവാഹനങ്ങൾക്ക് ഇത് വഴി സഞ്ചരിക്കാൻ കഴിയാത്ത വിധം കുണ്ടും കുഴിയുമായി കിടക്കുന്നതിലും പ്രതിഷേധിച്ച് നെല്ലിപ്പൊയിൽ ടൗൺ മോട്ടോർ തൊഴിലാളി ഫെഡറേഷൻ ( INTUC) യുടെ നേതൃത്വത്തിൽ നടുറോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു.

തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് ബിജു ഓത്തിക്കൽ ഉദ്ഘാടനം ചെയ്തു.യൂണിയൻ നെല്ലിപ്പൊയിൽ യൂണിറ്റ് ഭാരവാഹികളായ സജി ഓത്തിക്കൽ, പീറ്റർ പടിഞ്ഞാറ്റേ പുളിയാനിക്കൽ, സൈറസ് ഇരവികുളങ്ങര, ജിജേഷ് കുരുവിക്കാട്ടിൽ, എന്നിവർ എന്നിവർ സംസാരിച്ചു.

ജോമോൻ മൈലക്കൽ, സാബു തുണ്ടിയിൽ, ഷാജി തടത്തേൽ, ജോസ് കളത്തനാനി, സജി തുണ്ടിയിൽ, അനീഷ് വട്ടപ്പാറ, ജോയിച്ചൻ തലാപ്പള്ളി എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com