
കണ്ണോത്ത് : കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം നടക്കുംഈ അറിവാലയത്തിന്റെ പടികൾ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികളെയും അറിവിന്റെ അക്ഷര ദീപം പകർന്നേകി ഒരു നാടിൻറെ അഭിമാനമായി മാറിയ പൂർവ്വ അധ്യാപകരെയും ഈ പ്ലാറ്റിനം ജൂബിലി ആഘോഷവേളയുടെ രണ്ടാം ദിനമായ ഫെബ്രുവരി പതിനാലാം തീയതി വെള്ളിയാഴ്ച ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യുകയാണ്.ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷ വഹിക്കുന്നു. മുൻ വിദ്യാഭ്യാസ വകുപ്പു മന്ത്രി ഇ.ടി മുഹമ്മദ് ബഷീർ M P ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.ഈ അസുലഭ നിമിഷത്തിന് സാക്ഷികളാകുവാനും സിനിമ ഏഷ്യാനെറ്റ് ബഡായി ബംഗ്ലാവ് ഫെയിം മനോജ് ഗിന്നസ്സും സംഘവും അണിയിച്ചൊരുക്കുന്ന കൊച്ചിൻ നവോദയയുടെ സൂപ്പർ മെഗാ ഷോ നടക്കും



