തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടമായി:സമർപ്പണം നാളെ

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിക്കായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പുതിയ കെട്ടിടം ഫെബ്രുവരി 17 തിങ്കൾ രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ നാടിനു സമർപ്പിക്കും. വൈസ് പ്രസിഡൻറ് കെ എ അബ്ദു റഹിമാൻ അദ്ധ്യക്ഷനാകും.
മൂന്നര പതിറ്റാണ്ടിലേറെ കാല പഴക്കമുള്ള ഹോമിയോ ഡിസ്പെൻസറിയുടെ കെട്ടിടം 2022 ലാണ് പുതുക്കി പണിയാൻ തീരുമാനിച്ചത്.2022-23,23-24 വാർഷിക പദ്ധതികളിലായി 29 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം യാഥാർത്യമാക്കിയത്.1000 ച.മീ. വിസ്തൃതിയുള്ള കെട്ടിടത്തിൽ ഡോക്ടറുടെ കൺസർട്ടിംഗ് റൂം, ഫാർമസി, സ്റ്റോർ റൂം, ഫീഡിംഗ് / ഡ്രസ്സിംഗ് റൂം, മൂന്ന് ടോയ്ലെറ്റ് വിശ്രമമുറി, വരാന്ത, കാർചോർച്ച് എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കെട്ടിട നിർമാണം,വയറിംഗ്, ഫർണിച്ചർ സൗകര്യം ഏർപെടുത്തൽ എന്നീ മൂന്ന് പ്രവൃത്തികൾ വ്യത്യസ്ത പദ്ധതികളിലൂടെയാണ് നടപ്പാക്കിയത്.മുറ്റം ടൈൽ വിരിക്കലിനും ഡിസ്പെൻസറി ഐ എസ് ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.