KODANECHERYLOCAL NEWS

വന്യമൃഗ സാന്നിധ്യം കണ്ടെന്ന് ഫോറസ്റ്റ് അധികൃതർ പരിശോധന നടത്തി.

കോടഞ്ചേരി: മഞ്ഞുവയൽ പൊട്ടൻകോട് മലയിൽ ഇന്ന് രാവിലെ റബ്ബർ ടാപ്പിങ്ങിന് പോയ തൊഴിലാളികൾ വന്യമൃഗത്തെ കണ്ടെന്ന  വിവരമറിയിച്ചതിനെ തുടർന്ന് ഡപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർഗ്രേഡ് സിനിൽ  എ , അജീഷ് കെ ടി ബീറ്റ് ഫോറെസ്റ്റ് ഓഫീസർ,
ശ്രീകാന്ത് പി ബി ആനക്കാം പോയിൽ സാറ്റലൈറ്റ് RRT എന്നിവരുടെ നേതൃത്വത്തിൽ  പ്രദേശത്ത് പരിശോധന നടത്തി.

പ്രദേശത്ത് അടിയന്തരമായി ക്യാമറ സ്ഥാപിച്ച് വന്യമൃഗത്തെ പിടികൂടുന്നതിന് ആവശ്യമായ കൂട് സ്ഥാപിക്കണമെന്നും,സാധാരണക്കാരുടെ ആശങ്ക പരിഹരിക്കാൻ അധികൃതർ  നടപടി സ്വീകരിക്കണമെന്നും
പ്രദേശവാസികളായ വിൻസന്റ് വടക്കേമുറിയിൽ, ബെന്നി പുളിക്കൽ, കൃഷ്ണൻ മാളിയേക്കൽ, അനൂജ് നാട്ടുനിലത്ത്, ജിനേഷ് കരിനാട്ട്, ടോമി പന്തലാടി, ബിനോയ് കറുകപ്പള്ളി എന്നിവർ ആവശ്യപ്പെട്ടു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com