
കോടഞ്ചേരി: കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം, ലിന്റോ ജോസഫ് എംഎൽഎ യുടെ നിയോജക മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 1കോടി 99 ലക്ഷം രൂപ ഉപയോഗിച്ച് കോടഞ്ചേരി പഞ്ചായത്തിലെ 7-ാം വാർഡ് മുണ്ടൂരിൽ നിർമ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ആരംഭിക്കുകയാണ്.
2025 മാർച്ച് 06 വ്യാഴാഴ്‌ച വൈകിട്ട് 4.30-ന് മുണ്ടൂരിൽ വെച്ച് നടക്കുന്ന പ്രവൃത്തി ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിക്കുന്നു. ജനപ്രതിനിധികളും, സംഘടനാ പ്രതിനിധികളും പങ്കെടുക്കും.



