
കട്ടിപ്പാറ : തദ്ദേശീയജനതയുടെ അന്തർദേശീയ വാരാചരണത്തോടനുബന്ധിച്ച് കട്ടിപ്പാറ പഞ്ചായത്തിലെ കാക്കണഞ്ചേരി കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും കല്ലുള്ളതോട് ഭാഗത്ത് ആദിവാസിപുനരധിവാസ വികസനമിഷന്റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയുടെ പട്ടയവിതരണം നടത്തി.
പുനരധിവാസപദ്ധതിക്കായി വാങ്ങിയ മൂന്നേക്കർ ഭൂമിയിൽനിന്ന് കോളനിയിലെ പത്തുകുടുംബങ്ങൾക്കും 26 സെന്റ് വീതമാണ് പ്ലോട്ടുകളായി തിരിച്ച് സ്ഥലം ലഭ്യമാക്കിയത്. സമീപത്തായി സാംസ്കാരികനിലയം, കുടിവെള്ളപദ്ധതി, ശ്മശാനം, നടപ്പാത എന്നിവയ്ക്കായി പ്രത്യേകസ്ഥലങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പുനരധിവാസപദ്ധതി വിഭാവനം ചെയ്തത്.
കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് മോയത്ത് അധ്യക്ഷനായി. ഡോ. എം.കെ. മുനീർ എം.എൽ.എ. പട്ടയവിതരണം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി തോമസ്, തഹസിൽദാർ സി. സുബൈർ, കോഴിക്കോട് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ എം.കെ. മെഹറൂഫ്, അനിൽ ജോർജ്, ബേബി രവീന്ദ്രൻ, മുഹമ്മദ് ഷാഹിം, നിധീഷ് കല്ലുള്ളതോട്, വി.പി. സുരജ, എസ്. സലീഷ്, ഹാരിസ് അമ്പായത്തോട് തുടങ്ങിയവർ സംസാരിച്ചു



